26.9 C
Kollam
Monday, July 26, 2021
spot_img

തപാൽവഴി മദ്യമയച്ചു; ‘തുരപ്പനെലി’ മൂലം  പണിപാളി എക്സൈസും പിടികൂടി

കൊച്ചി: മദ്യശാലകൾ അടഞ്ഞുകിടക്കുന്നതിനിടെയാണ് മദ്യം  കടത്താൻ പുതുവഴികളാണ് ഓരോരുത്തരും കണ്ടുപിടിക്കുന്നത്. പുതിയ സംഭവം ബംഗളൂരിൽ നിന്ന് കൊച്ചിയിലേക്ക് തപാൽവഴി മദ്യം അയച്ചതാണ്. ഇതിനോടൊപ്പം ടച്ചിങ്‌സായി മിച്ചറും വച്ചയച്ചതോടെ കള്ളി പുറത്തായി. ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലെ സുഹൃത്തിന് തപാൽവഴി മദ്യമയച്ച് കൊടുക്കുകയായിരുന്നു അവിടെയുള്ള സുഹൃത്ത് സുഹൃത്തുക്കളുടെ പദ്ധതി പൊളിച്ചതാകട്ടെ ഒരു എലിയാണെന്നതാണ്  കൗതുകം. മദ്യത്തോടൊപ്പം ‘ടച്ചിങ്സായി’ അൽപ്പം മിക്സ്ചറും അയച്ചതാണ് പാഴ്സൽ എലിയുടെ ശ്രദ്ധയിൽപ്പെടാനിടയാക്കിയതും സുഹൃത്തുക്കൾ കുടുങ്ങാൻ കാരണവും. മിക്സ്ചറിന്‍റെ മണമടിച്ച എലി പാക്കറ്റിന്‍റെ ഒരുഭാഗം കരണ്ടുതിന്നുകയായിരുന്നു. ഇതോടെ പാക്കറ്റിനു ള്ളിലുള്ള കുപ്പി എറണാകുളം ഹെഡ് പോസ്റ്റ്ഓഫിസ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടു. തുറന്നിരുന്ന കവറിൽ മദ്യക്കുപ്പികണ്ട് ഹെഡ് പോസ്റ്റ‌്ഓഫ‌ിസ് അധികൃതർ എക്സൈസ് ഡപ്യൂട്ടികമ്മിഷണർ ടിഎ അശോക് കുമാറിനെ വിവരമറിയിക്കുകയായിരുന്നു. എക്സൈസ് സംഘം സ്ഥലത്തെത്തി പാഴ്സൽ കസ്റ്റഡിയിലെടുക്കുകയും അയച്ചയാളുടെയും സ്വീകർത്താവിന്‍റെയും അഡ്രസ്പ്രകാരം ഇരുവർക്കുമെതിരെ കേസെടുക്കുകയും ചെയ്തു. കർണാടകയിൽ മാത്രം വിൽക്കാൻ അനുമതിയുള്ള മദ്യമാണ് പാഴ്സലിൽ എത്തിയത് . എറണാകുളം അസി.എക്സൈസ് ഇൻസ്പെക്ടർ കെആർ രാംപ്രസാദിന്‍റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമെത്തി പാഴ്സൽ കസ്റ്റഡിയിലെടുത്തത്  . 

Related Articles

Stay Connected

22,036FansLike
2,870FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles