24.9 C
Kollam
Tuesday, January 25, 2022
spot_img

തന്നെ പ്രശസ്തയാക്കിയത് സന്തോഷ് പണ്ഡിറ്റെന്ന് ഗ്രേസ് ആന്‍റണി

സന്തോഷ് പണ്ഡിറ്റ് ഇല്ലായിരുന്നെങ്കില്‍, ആ പാട്ടില്ലായിരുന്നെങ്കില്‍ ആരും തന്നെ അറിയാതെ പോയേനെ എന്ന് നടി ഗ്രേസ് ആന്‍റണി. താന്‍ തന്നെയാണ് ആ പാട്ട് സെലക്ട് ചെയ്തത്. ആ പാട്ട് എടുക്കണമെന്ന് തോന്നി ഡയറക്ടറോട് പറഞ്ഞു. ‘ഹരിമുരളീരവ’മായിരുന്നു ആദ്യം പാടാനിരുന്ന പാട്ട്. പക്ഷേ ആ പാട്ട് പാടാനാകുമെന്ന് തോന്നിയില്ല. അങ്ങനെയാണ് ഡയറക്ടറോട് പറയുന്നത്. ഏത് പാട്ടാണ് പാടുന്നതെന്ന് ചോദിച്ചു. പുതിയ ഒരു സിനിമ ഇറങ്ങിയിട്ടുണ്ടെന്നും അതിലെ പാട്ടാണെന്നും പറഞ്ഞപ്പോള്‍ പാടാന്‍ പറഞ്ഞു. പാട്ട് പാടിക്കൊടുത്തു. എന്നാല്‍ അങ്ങനെയൊരു പാട്ട് അവരാരും കേട്ടിട്ടില്ല. അങ്ങനെയാണ് സിനിമയില്‍ രാത്രി ശുഭരാത്രി പാടുന്നത് എന്നാണ്  ഗ്രേസ് ആന്‍റണി പറയുന്നത്. ഹാപ്പി വെഡ്ഡിങില്‍ ടീന എന്ന കോളേജ് വിദ്യാര്‍ത്ഥിനിയുടെ വേഷമാണ് ഗ്രേസ് ചെയ്തത്.

Related Articles

stay connected

3,050FansLike
827FollowersFollow
7,220SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles