24.9 C
Kollam
Tuesday, January 25, 2022
spot_img

തക്കാളി നിസാരക്കാരനല്ല; ഈ അസുഖങ്ങൾക്ക് തക്കാളിജ്യൂസ് കഴിക്കുന്നത് നല്ലതാണ്

(ആരോഗ്യം)

തക്കാളി ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതുപോലെ വിറ്റാമിനുകളുടെ കലവറയാണ് തക്കാളി. തക്കാളി ജ്യൂസാക്കി കഴിക്കുന്നത് പല ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരമാകും. അതുപോലെ വിറ്റാമിന്‍ എ, കെ, ബി1, ബി2, ബി3, ബി5, ബി6 എന്നീ വിറ്റാമിനുകള്‍ തക്കാളി ജ്യൂസില്‍ ധാരാളമുണ്ട്. വിറ്റാമിനുകള്‍ക്ക് പുറമേ അയേണ്‍, മഗ്നീഷ്യം, ഫോസ്ഫറസ് പോലുള്ള ലോഹങ്ങളും ഇതിലടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതാണെന്ന് മാത്രമല്ല, തൊലിയുടെയും മുടിയുടെയും ആരോഗ്യത്തിനും ഗുണകരമാണ്.

തക്കാളി ജ്യൂസ് ആരോഗ്യത്തെ എങ്ങനെ സഹായിക്കുന്നുവെന്ന് നോക്കാം

  • തക്കാളിജ്യൂസില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപീന്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നു. ഇതില്‍ ധാരാളം അടങ്ങിയിരിക്കുന്ന ഫൈബറും ജലവും മലാശയത്തിന് നല്ലതാണ്.
  • ദഹനപ്രശ്‌നങ്ങളുള്ളവരും അതിസാരമുള്ളവരും തക്കാളിജ്യൂസ് കഴിക്കുന്നത് നല്ലതാണ്. കൂടാതെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ തക്കാളിജ്യൂസ് നല്ലതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതിലടങ്ങിയിരിക്കുന്ന ആന്റിയോക്‌സിഡന്റുകള്‍ പ്രമേഹം, ആസ്ത്മ, ഹൃദ്രോഗം എന്നിവയ്‌ക്കെതിരെ പൊരുതും.

Related Articles

stay connected

3,050FansLike
827FollowersFollow
7,220SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles