26.7 C
Kollam
Sunday, June 26, 2022
spot_img

തക്കാളി എത്തി; കിലോ 50രൂപ

കൊല്ലം ; പൊതുമാർക്കറ്റിലെ പൊള്ളുന്ന വിലയിൽനിന്ന്‌ ആശ്വാസം പകരാൻ സർക്കാർ ആരംഭിച്ച തക്കാളി മൊബൈൽ വണ്ടി ജില്ലയിൽ യാത്ര തുടങ്ങി. കിലോ 50 രൂപ നിരക്കിലാണ്‌ തക്കാളി നൽകുന്നത്‌. തക്കാളിവണ്ടിയുടെ ജില്ലാതല ഉദ്‌ഘാടനം വെള്ളി രാവിലെ ചണ്ണപ്പേട്ടയിൽ മൃ​ഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി നിർവഹിച്ചു. രാവിലെ 7.30 മുതൽ രാത്രി 7.30വരെയാണ്‌ വണ്ടിഓടുക. രാവിലെ 7.30 മുതൽ പകല്‍ 10.30വരെ കരിക്കോടും തുടർന്ന്‌ ഒന്നുവരെ പോളയത്തോട്‌, രണ്ടുവരെ ചിന്നക്കട, 4.30 മുതൽ രാത്രി 7.30 വരെ കലക്ടറേറ്റ്‌ വരെയും തക്കാളി വണ്ടിയുണ്ടാകും. തക്കാളി വണ്ടിയിൽ നിന്ന് നാടൻ, മറുനാടൻ പച്ചക്കറികളും ലഭിക്കും. 

വയനാട്‌, പാലക്കാട്‌ എന്നിവിടങ്ങളിൽ നിന്ന്‌ കഴിഞ്ഞദിവസം 10 ടൺ പച്ചക്കറി ജില്ലയിൽ എത്തിച്ചെന്നും ഏഴുടൺ ഇപ്പോഴും സ്റ്റേക്കുണ്ടെന്നും വിഎഫ്‌പിസികെ ജില്ലാ മാനേജർ സരിതാ ബിന്ദു പറഞ്ഞു. കിലോ 75 – -80 രൂപയ്ക്ക്‌ വാങ്ങിയ തക്കാളിയാണ്‌ ഇപ്പോൾ 50 രൂപയ്ക്ക്‌ നൽകുന്നത്‌. പൊതുവിപണിയേക്കാൾ വിലക്കുറച്ച്‌ പച്ചക്കറി നൽകുന്ന തക്കാളിവണ്ടി ക്രിസ്‌മസ്‌ പ്രമാണിച്ച്‌ 10 ദിവസത്തേക്കാണ്‌ തുടങ്ങിയിട്ടുള്ളതെന്നും വിപണിയിൽ വിലക്കുറവുണ്ടായില്ലെങ്കിൽ വരുംദിവസങ്ങളിൽ കൂടുതൽ തക്കാളിവണ്ടി ഹോർട്ടികോർപ് രംഗത്തിറക്കുമെന്നും ജില്ലാ മാനേജർ സംഗീത പറഞ്ഞു.  ഉദ്‌ഘാടനചടങ്ങിൽ അലയമൺ പഞ്ചായത്ത് പ്രസിഡന്റ് അസീന മനാഫ് അധ്യക്ഷയായി. വി ശിവരാമകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. എം മനീഷ്, സി അംബികകുമാരി, മേരി സൈമൺ, ഷീജ മാത്യൂ, സജി ഇല്ലിക്കൽ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

stay connected

3,430FansLike
800FollowersFollow
19,100SubscribersSubscribe
- Advertisement -spot_img

Latest Articles