29.9 C
Kollam
Sunday, January 23, 2022
spot_img

തകരയിലെ ചെല്ലപ്പനാശാരിയുടെ പകർന്നാട്ടങ്ങൾ

നെടുമുടി വേണു ഓർമ്മ 

ഭരതന്‍റെ “തകര’ എന്ന സിനിമയിലൂടെ ചെല്ലപ്പനാശാരിയായി നെടുമുടിവേണു തിളങ്ങിനിന്ന കാലം. ചങ്ങനാശേരി എൻഎസ്എസ് ഹിന്ദു കോളെജിൽ സാഹിത്യാസ്വാദകരായ കുറച്ച് വിദ്യാർഥികൾ ചേർന്ന് ഒരു സാഹിത്യ കൂട്ടായ്മ രൂപീകരിച്ചു. മലയാളത്തിലെ പ്രശസ്തരായ പല എഴുത്തുകാരും അന്ന് അധ്യാപകരായി അവിടെയുണ്ട്. അവർ ഉദ്ഘാടനത്തിന് വേണുവിനെ വിളിച്ചു. 

വേണു കോളെജിലത്തി. അകലെ നെൽപ്പാടങ്ങൾക്കു മേലേ സന്ധ്യ പടർന്ന നേരം. കായൽക്കാറ്റു തലോടുന്ന മരങ്ങൾക്കിടയിലൂടെ വേണു മെല്ലെ നടന്നു വന്നു. വെളുത്ത ജുബ്ബയും മുണ്ടുമാണ് വേഷം. കഴുത്തറ്റം നീണ്ട കറുത്ത മുടിയും താടിയും. പ്രകാശം ചൊരിയുന്ന കണ്ണുകൾ. മനോഹരമായ പുഞ്ചിരി. പാറിപ്പറക്കുന്ന തലമുടിയൊതുക്കി ചുറ്റും കൂടി നിന്നവരെ കൈ വീശിക്കാട്ടി ആകാശത്തേക്കു നോക്കി വേണു ഇടശ്ശേരിക്കവിതകൾ പാടിത്തുടങ്ങി.

ആ തലമുടിയും താടിയും കാറ്റിൽ പാറിക്കളിക്കുന്നതു കാണാൻ   അന്ന് കൗതുകമായിരുന്നു  പുതിയ ലോകത്തേക്ക് പ്രവേശിക്കുന്നതിന്‍റെ ചൈതന്യവും തെളിച്ചവും കണ്ണുകളിലുണ്ടായിരുന്നു. ലോകത്തെ മാറ്റിമറിക്കാനുള്ള അഗ്നി സിരകളിൽ പായുകയായിരുന്നു.  വേണു അന്ന് ചെറുപ്പമായിരുന്നു. ഒരു കാലത്തിന്‍റെ പ്രതീക്ഷയും അനുഗ്രഹവു മായിരുന്നു. കുട്ടനാടൻ മണ്ണിന്‍റെ, കാറ്റിന്‍റെ, നീരൊഴുക്കിന്‍റെ പുത്രൻ  കുട്ടനാട്ടിലെ ഭഗവതിമാരുടെ വാത്സല്യ മധു നുകർന്ന യുവാവ്  കാവാലവും തകഴിയും അയ്യപ്പ പണിക്കരും ഗുരു ഗോപിനാഥും ചമ്പക്കുളം പാച്ചുപിള്ളയുമൊക്കെ ഒപ്പമുണ്ടായിരുന്നവർ 

എൺപതുകൾ ആഗ്രഹങ്ങളുടെയും പ്രതീക്ഷകളുടെയും കാലമായി രുന്നു. സമസ്ത രംഗങ്ങളിലും മാറ്റത്തിന്‍റെ കാറ്റുവീശിയടി ച്ചിരുന്ന നാളുകൾ. വേണുവും കൂട്ടരും എന്തൊക്കെയോ അത്ഭുതങ്ങൾ ചെയ്യുമെന്ന് എല്ലാവരും കരുതി. അവരുടെ ചൈതന്യം നിറഞ്ഞ മുഖങ്ങളും കണ്ണുകളും ഒരു പുതിയ നാളേക്കുവേണ്ടിയുള്ള പ്രത്യാശകൾ നമുക്കു സമ്മാനിച്ചു. പക്ഷേ, കലയും കാലവും സിനിമയുമെല്ലാം വഞ്ചിച്ചു. പലരും ഒന്നും നേടിയില്ല. ആരും ഒരിടത്തും എത്തിയില്ല. സമൂഹം പുതിയ പുതിയ ചതിക്കുഴികളിൽ വീണുകൊണ്ടിരുന്നു. വേണു മാത്രമല്ല, എൺപതുകളിലെ പൂമൊട്ടുകളൊന്നും തന്നെ സൗഗന്ധിക ങ്ങളായി വിരിഞ്ഞു സൗരഭ്യം പരത്തിയില്ല. അത് ഒരു പക്ഷേ, കാലത്തിന്‍റെ വിധിയായിരുന്നിരി ക്കാം. കച്ചവട സിനിമയുടെ സുരക്ഷിത പാതകളിലൂടെ സഞ്ചരിച്ചു വേണു ഒടുവിൽ യാത്ര അവസാനിപ്പിച്ചു.പലയിടങ്ങളിലേക്കും യാത്രചെയ്‌ത് ഒരിടത്തും എത്തിയില്ല എന്ന് അദ്ദേഹം അടുത്തയിടെ പറയുകയുണ്ടായി. കച്ചവടസിനിമയുടെ ഔദാര്യമായ പ്രശസ്തി ഒന്നുകൊണ്ടു മാത്രമാണ് വേണുവിനെ  എല്ലാവരും ഓർക്കുന്നത്.

സത്യത്തിൽ, ജനപ്രിയ സിനിമയിലെ ഒരു അവിഭാജ്യമായ ചേരുവ മാത്രമായിരുന്നുവോ  അദ്ദേഹത്തിന്‍റെ സാംസ്കാരികവും സാമൂഹ്യവു മായ അഭിനിവേശങ്ങൾ അത്തരത്തിൽ മാത്രമായിരുന്നുവോ പഠിക്കേണ്ടതുണ്ട് . മികച്ച പത്രാധിപരും എഴുത്തുകാരനും നാടകകാരനുമൊക്കെയായി മാറേണ്ട ആളല്ലായിരുന്നു വേണു. വളരെ സ്വപ്നങ്ങളുള്ള , ലക്ഷ്യബോധമുള്ള ഒരാളായി വേണുവിനെ കണ്ടിരുന്നതായി ശ്രീകുമാരൻതമ്പി സൂചിപ്പിച്ചിട്ടുണ്ട്. കലാമണ്ഡലം ഹൈദരാലി, തായമ്പക വിദഗ്ധൻ തൃത്താല കേശവപ്പൊതുവാൾ, സംഗീതജ്ഞൻ എം.ഡി.രാമനാഥൻ, നാടകകൃത്തുക്കളായ എൻ.കൃഷ്ണ പിള്ള, സി.എൻ. ശ്രീകണ്ഠൻ നായർ, കൈനിക്കര കുമാരപിള്ള, തോപ്പിൽ ഭാസി, ജി. ശങ്കരപ്പിള്ള എന്നിവരെ ക്കുറിച്ച് പത്രപ്രവർത്തകനെന്ന നിലയിൽ കേരളത്തിലാദ്യമായി ലേഖനങ്ങൾ എഴുതിയത് വേണുവായിരുന്നു. സിനിമാ സംവിധാനം, തിരക്കഥ, ആധുനിക നാടകം കവിത, നാടൻ പാട്ടുൾ, നാടൻ കലകൾ എന്നിവയിലൊക്കെ വൈഭവവും ഉണ്ടായിരുന്നു. ഗുരുക്കന്മാരായ കാവാലത്തിനും അരവിന്ദനും സംഭവിച്ചതു തന്നെ വേണുവിനും സംഭവിച്ചു. അരവിന്ദൻ തിരസ്കൃതനായി. കാവാലത്തെ സിനിമാപ്പാട്ടുകളിൽ ഒതുക്കി. വേണു ഒരു ജനപ്രിയ നടൻ മാത്രമായി സിനിമയിൽ . 

കാലത്തിന്‍റെ ചതിക്കുഴികളെക്കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്ന വേണു സ്വന്തം രാഷ്ട്രീയ വിചാരങ്ങളെയും ആശങ്കകളെയും മറച്ചുവച്ചു.
യുവതലമുറയിലെ പലരും വേണുവിന്‍റെ മരണത്തോടു കാട്ടിയ നിസംഗതയാണ് ശ്രദ്ധിക്കേണ്ട കാര്യം. സോഷ്യൽ മീഡിയകളിലും മറ്റും യുവാക്കൾ ഈ മരണം അവഗണിച്ചു. ചരിത്രത്തിന്‍റെ ഭാരം പേറാൻ ആഗ്രഹിക്കാത്തവരാണ് പുതിയ തലമുറ എന്നതാണ് ഇതിന്‍റെ ഒരു കാര്യം.   വേണുവിന്‍റെ മരണം നമ്മുടെ ചാനലുകൾ ഒരു ദിവസത്തെ ആഘോഷമാക്കി മാറ്റി. വലിയ മത്സരത്തിനിടയിൽ ഒരു ചാനലിനു വേണുവിനെയും കൊട്ടറ ഗോപാലകൃഷ്ണനെയും മാറിപ്പോവുകയും ചെയ്തു. നെറ്റിയിലും മേശപ്പുറത്തും പരസ്യങ്ങൾ ഒട്ടിച്ചു  ചാനൽ അവതാരകർ മുതലക്കണ്ണീരൊഴുക്കി  വേണുവിന്റെ  ഭൗതിക  ശരീരം  കാണാൻ  സൂപ്പർ സ്റ്റാറുകൾ ആഗതരായി വേണുവിനെ മരണത്തിന്‍റെ കൊടുമുടിയിലേയ്ക്ക്  യാത്രയാക്കി എന്നതായിരുന്നു മറ്റൊരു പ്രധാന സംഭവം.മരിച്ച ആളിനേക്കാൾ പ്രാധാന്യം ഇവരുടെ ചരമസന്ദേശങ്ങൾക്ക് ലഭിച്ചു. എന്നതാണ് സത്യം ;കാലം ഇങ്ങിനെയാണ്‌ അതും കലികാലം എന്നുപറയേണ്ടിവരും വേണുവിന്റെ പലസിനിമകളിലും ഇ വാചകങ്ങൾ ഉണ്ടായിരുന്നു 

Related Articles

stay connected

3,050FansLike
827FollowersFollow
7,010SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles