കണ്ണനല്ലൂർ : അനധികൃത വിദേശ മദ്യ വ്യാപാരം നടത്തിയ യുവാക്കളെ പോലീസ് പിടികൂടി. ഉളിയക്കോവിൽ കച്ചിക്കട ജംഗ്ഷന് സമീപം ആറ്റുച്ചിറ വീട്ടിൽ രമണൻ മകൻ ഹരികൃഷ്ണൻ (42), മങ്ങാട് കോയിക്കൽ മുസ്ലീം പള്ളിക്ക് സമീപം മാന്ത്രികപ്പുറത്ത് പുത്തൻ വീട്ടിൽ ജയിംസ് മകൻ നെപ്പോളിയൻ (42) എന്നിവരാണ് പോലീസ് പിടിയിലായത്. തൃക്കോവിൽവട്ടം ചേരിക്കോണം വടക്കേ മുക്കിന് സമീപം സ്കൂട്ടറിൽ മദ്യം സംഭരിച്ച് വിൽപ്പന നടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പോലീസ് പിടിയിലായത്. മദ്യവിൽപ്പന നടത്തി കൊണ്ടിരിക്കെ പോലീസ് പാർട്ടി ഇവരിൽ നിന്നും അഞ്ച് കുപ്പികളിൽ സൂക്ഷിച്ചിരുന്ന അഞ്ച് ലിറ്റർ ഇൻഡ്യൻ നിർമ്മിത വിദേശ മദ്യം പിടികൂടുക യായിരുന്നു. ഡ് ഡേയും മറ്റും പ്രമാണിച്ച് മദ്യശാലകൾ അടഞ്ഞ് കിടക്കുന്ന സമയങ്ങളിലാണ് ഇവർ സ്കൂട്ടറിൽ കറങ്ങി നടന്ന് ആവശ്യക്കാർക്ക് ഉയർന്ന വിലയിൽ മദ്യ വിൽപ്പന നടത്തി വരുകയായിരുന്നു. ജില്ലാ പോലീസ് മേധാവി നാരായണൻ gl ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധയിലാണ് ഇവർ പിടിയിലായത്. കണ്ണനല്ലൂർ ഇൻസ്പെക്ടർ വിപിൻകുമാർ യൂ.പി യുടെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ സജീവ്, രാജേന്ദ്രൻ പിളള, എ.എസ്സ്.ഐ മെൽവിൻ റോയി സി.പി.ഒ ഷമീർഖാൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇവരെ റിമാന്റ് ചെയ്തു.