25.2 C
Kollam
Tuesday, August 9, 2022
spot_img

ഡെബിറ്റ് കാർഡ് വേണ്ട ;എ ടി എം വഴി 5.000പിൻവലിക്കാം

ഡെബിറ്റ് കാർഡ് ഇല്ലാതെ എടിഎമ്മിൽനിന്ന് 5,000 രൂപവരെ പിൻവലിക്കാണ്  സംവിധാനം 

ഡെബിറ്റ് കാർഡ്  ഇല്ലാതെ  എടിഎമ്മിൽനിന്ന് ഇനി 5,000 രൂപ വരെ പിൻവലിക്കാം. പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ (ബോബ്) ആണ് ഉപഭോക്താക്കൾക്കായി ഇത്തരമൊരു സൗകര്യമൊരുക്കിയത്. ബാങ്കിന്റെ മൊബൈൽ ബാങ്കിങ് ആപ്ലിക്കേഷനായ എം-കണക്റ്റ് പ്ലസ് വഴിയാണ് എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാനാകുക.രജിസ്റ്റർ ചെയ്യുന്നത് ഇങ്ങിനെ  
കൊവിഡിന്റെ പശ്ചാത്തലത്തിൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് എടിഎമ്മിൽ പണം പിൻവലിക്കാൻ പലർക്കും മടിയാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് ബിഒബി ഉപഭോക്താക്കൾക്കായി പുതിയ സൗകര്യം അവതരിപ്പിച്ചത്. ബാങ്ക് ശാഖ, ഇന്റർനെറ്റ് ബാങ്കിങ് (ബറോഡ കണക്റ്റ്), എടിഎം എന്നിവ വഴി എം-കണക്റ്റ് പ്ലസിൽ രജിസ്റ്റർ ചെയ്യാം. ഡെബിറ്റ് കാർഡ് ക്രെഡൻഷ്യലുകൾ ഉപയോഗിച്ചാണ് ആപ്പിൽ രജിസ്റ്റർ ചെയ്യേണ്ടത്.
ബാധകമായ നിരക്കുകൾ
ബോബ് എം-കണക്റ്റ് പ്ലസ് ആപ്പ് വഴിയുള്ള ഇടപാടുകൾക്ക് സേവന നിരക്കുകൾ നൽകേണ്ടതുണ്ട്. ഓരോ ഐ‌എം‌പി‌എസ് ഇടപാടിനും 18 ശതമാനം ജിഎസ്ടിയാണ് ഈടാക്കുക.1,000 രൂപ വരെയുള്ള പിൻവലിക്കലിന് ജിഎസ്ടി ഒഴികെ ഒരു ശതമാനമാണ് ചാർജ്. 1,001 മുതൽ 25,000 രൂപ വരെയുള്ള പിൻവലിക്കലിന് ജിഎസ്ടി ഒഴികെ 1.5 ശതമാനവും 25,000 രൂപയ്ക്ക് മുകളിലുള്ള പിൻവലിക്കലിന് ജിഎസ്ടി ഒഴികെ 5.50 ശതമാനവുമാണ് ചാർജ്.

Related Articles

stay connected

3,660FansLike
800FollowersFollow
22,600SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles