29 C
Kollam
Monday, June 14, 2021
spot_img

ഡിആര്‍ഡിഒ വികസിപ്പിച്ച കൊവിഡ് മരുന്നായ 2-ഡിഓക്‌സി-ഡി ഗ്ലൂക്കോസിന് വിലനിശ്ചയിച്ചു


ന്യൂഡല്‍ഹി : ഡിആര്‍ഡിഒ വികസിപ്പിച്ച കൊവിഡ് മരുന്നായ 2-ഡിഓക്‌സി- ഡി ഗ്ലൂക്കോസിന് വില നിശ്ചയിച്ചു. ഒരു സാഷെയ്‌ക്ക് 990 രൂപയാണ് വില. എന്നാല്‍ കേന്ദ്ര സംസ്ഥാനസര്‍ക്കാരുകള്‍ക്ക് വിലക്കുറവില്‍ മരുന്ന് ലഭ്യമാക്കും. ഡി.ആര്‍.ഡി.ഒയ്‌ക്ക് കീഴിലുള‌ള ലാബായ ഇന്‍സ്‌റ്റി‌റ്റ്യൂട്ട് ഓഫ് ന്യൂക്ളിയര്‍ മെഡിസിന്‍ ആന്റ് അലൈഡ് സയന്‍സസ് (ഐഎന്‍എംഎഎസ്) ആണ് ഡോക്‌ടര്‍ റെഡ്‌ഡീസ് ലബോറട്ടറീസുമായി ചേര്‍ന്ന് ഈ മരുന്ന് പുറത്തിറക്കിയത്. അടിയന്തര ആവശ്യങ്ങള്‍ക്ക് ഈ മരുന്ന് ഉപയോഗിക്കുന്നതിന് കഴിഞ്ഞമാസമാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നല്‍കിയത്. ക്ളിനിക്കല്‍ പരീക്ഷണങ്ങളില്‍ കൊവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്നവരെ വളരെവേഗം രോഗമുക്തി നേടാന്‍ സഹായിക്കുന്നതായും മെഡിക്കല്‍ ഓക്‌സിജൻ്റെ ആവശ്യം ഇവരില്‍ കുറച്ച്‌ മാത്രമേ വരുന്നുള‌ളുവെന്നും മരുന്ന് ഉപയോഗിച്ച മിക്ക രോഗികളും ആര്‍‌ടി‌പി‌സി‌ആര്‍ പരിശോധനയില്‍ അതിവേഗം കൊവിഡ് നെഗറ്റീവ് ആകുന്നതായി കാണുന്നുവെന്നും കേന്ദ്ര പ്രതിരോധ മന്ത്രാലയം മുന്‍പ് അറിയിച്ചിരുന്നു.വെള‌ളത്തില്‍ അലിയിച്ച്‌ കഴിയ്‌ക്കുന്ന രൂപത്തിലുള‌ളതാണ് മരുന്ന്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ് വര്‍ദ്ധന്‍ എന്നിവര്‍ ചേര്‍ന്ന് മേയ് 17നാണ് മരുന്ന് പുറത്തിറക്കിയത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,812FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles