26.7 C
Kollam
Sunday, June 26, 2022
spot_img

ഡല്‍ഹിയില്‍ മൂന്ന് വയസുകാരിയെ തെരുവുനായ്ക്കള്‍ കടിച്ചു കൊന്നു

ന്യൂഡൽഹിഡല്‍ഹിയില്‍ മൂന്ന് വയസുകാരിയെ തെരുവുനായ്ക്കള്‍ കടിച്ചു കൊന്നു. ഡല്‍ഹി മോത്തി നഗര്‍ ഏരിയയ്ക്ക് സമീപം പാര്‍ക്കില്‍ കളിച്ച് കൊണ്ടിരുന്ന ലക്ഷ്മി എന്ന് പെണ്‍കുഞ്ഞിനെയാണ് നായ്ക്കള്‍ ആക്രമിച്ച് കൊന്നത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ എബിജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് പൊലീസ് അറിയിച്ചു. മകള്‍ കരയുന്നത് കേട്ട് നോക്കിയപ്പോള്‍ അഞ്ചോ ആറോ തെരുവുനായ്ക്കള്‍ കുഞ്ഞിനെ കടിക്കുന്നതാണ് കണ്ടതെന്ന് അമ്മ സജനി കുമാരി ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. കുഞ്ഞിനെ രക്ഷിക്കാനായി അടുത്തേക്ക് ഓടിയെത്തിയപ്പോള്‍ നായ്ക്കള്‍ തന്നെയും കടിച്ചെന്നും അവസാനം അച്ഛന്‍ വടിയുമായി എത്തിയപ്പോഴാണ് നായ്ക്കള്‍ മടങ്ങിയതെന്നും അവര്‍ പറഞ്ഞു.നായ്ക്കളുടെ കടിയേറ്റ് തളര്‍ന്ന കുഞ്ഞ് ബോധരഹിതയായി വീഴുകയായിരുന്നു. പാര്‍ക്കില്‍ ഇത്തരം നായ്ക്കള്‍ സ്ഥിരമായി ഉണ്ടാവാറുണ്ട്. സ്ഥിരമായി ലക്ഷ്മി അവയോടൊപ്പം കളിക്കാറുമുണ്ട്. എന്നാല്‍ എന്താണ് അവ അക്രമസക്തരായതെന്ന് അറിയില്ലെന്നും അമ്മ പറഞ്ഞു. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഡിഡിയു ആശുപത്രിയിലേക്ക് അയച്ചു

Related Articles

stay connected

3,430FansLike
800FollowersFollow
19,100SubscribersSubscribe
- Advertisement -spot_img

Latest Articles