27.9 C
Kollam
Saturday, October 16, 2021

ഡല്‍ഹിയില്‍ കനത്തമഴ : വെള്ളത്തില്‍ മുങ്ങി വിമാനത്താവളം ; വീഡിയോ കാണാം

ന്യൂഡല്‍ഹി: കനത്ത മഴയെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഓറഞ്ച്​ അലര്‍ട്ട്​ പ്രഖ്യാപിച്ചു. 46 വര്‍ഷത്തിനിടെ ലഭിച്ച റെക്കോര്‍ഡ്​ മഴയില്‍ മുങ്ങി ​ഡല്‍ഹി.ഇന്ദിരാഗാന്ധി വിമാനത്താവളത്തിന്‍റെ ടെര്‍മിനലിലും റണ്‍വേയിലും വെള്ളം ഇരച്ച്‌ കയറി .നിരവധി വിമാനങ്ങള്‍ വഴിതിരിച്ച്‌​ വിടുകയും ചെയ്​തു. റോഡുകളിലും വെള്ളം നിറഞ്ഞതോടെ ഗാതാഗതക്കുരുക്ക് അതി ​ രൂക്ഷമായി. എയര്‍പോര്‍ട്ടില്‍ വെള്ളം കയറിയതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്​.

വെള്ളിയാഴ്ചയോടെ 1100 മില്ലിമീറ്റര്‍ മഴയാണ് ഈ മണ്‍സൂണ്‍ കാലത്ത്​ ലഭിച്ചത് .1975 ലാണ് ഇത്രയുമധികം മഴ ഇതിന്​ മുമ്ബ്​ ലഭിക്കുന്നത്​ ​. അന്ന്​ 1150 മില്ലിമീറ്ററാണ്​ ലഭിച്ചത്​. പൊതുവെ മണ്‍സൂണ്‍ കാലത്ത്​ ശരാശരി 648.9 മില്ലിമീറ്റര്‍ മഴയാണ്​ രേഖപ്പെടുത്താറ്​. വിമാനസര്‍വിസുകളെ ​ മഴ വളരെയധികം പ്രതികൂലമായി ബാധിച്ചു ​. സ്‌പൈസ് ജെറ്റ് , ഇന്‍ഡിഗോ,തുടങ്ങിയ വിമാനക്കമ്ബനികള്‍ തങ്ങളുടെ സര്‍വിസുകള്‍ റീഷെഡ്യൂള്‍ ചെയ്​തതായി അറിയിച്ചു.

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles