26.9 C
Kollam
Monday, July 26, 2021
spot_img

കടൽ കടന്ന് ക്ഷേത്രത്തിൽ എത്തിയ സമ്മാനത്തിന് സ്വർണത്തിളക്കം; കടൽകടന്നെത്തിയത് അമൂല്യനിധി

ദുബായിൽ നിന്നും കൊണ്ടുവന്ന ശ്രീകൃഷ്ണന്റെ പെയിന്റിങ്ങുകൾ തഴവ ക്ഷേത്രത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു

വീഡിയോ ലിങ്ക്…..https://www.facebook.com/watch/?v=3186408071676775

കൊല്ലം: ദുബായിലെ ഇറാനി മലയാളിക്ക് സമ്മാനിച്ച എണ്ണച്ഛായ ചിത്രങ്ങൾ  കൊല്ലം തഴവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രമുറ്റത്ത് എത്തിച്ചപ്പോൾ അതിന്  ഭക്തിയുടെയും  അഭിമാനത്തിന്റെയും  തിളക്കം  വലിയ ക്യാൻ വാസിലെ ദൈവങ്ങളുടെ ചിത്രങ്ങൾ ഇപ്പോൾ  ജനശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു ഇത് സമ്മാനിച്ച ഇറാനിയും ഏറ്റുവാങ്ങിയ തഴവ മോഹനാലയത്തിൽ മോഹൻകുമാറും ഇതിന്റെ മൂല്യം അറിഞ്ഞിരുന്നില്ല . സമ്പന്നർ തങ്ങുന്ന ദുബായ് എമിറേറ്റ്സ് ഹില്ലിലെ ഒരു വില്ലയിലെ ഒഴിഞ്ഞമുറിയിൽ സൂക്ഷിച്ചിരുന്നതാണ് ചിത്രങ്ങൾ. ഈ വില്ല അഞ്ചുവർഷം മുമ്പ് മറ്റൊരാളിൽ നിന്ന് ഇറാനി വാങ്ങിയതാണ്. ഇവിടെ ഇടയ്ക്കിടെ അലുമിനിയം ഫാബ്രിക്കേഷൻ ജോലികൾക്ക് മോഹൻകുമാർ എത്തിയിരുന്നു  മോഹൻകുമാർ ഹിന്ദുമത വിശ്വാസിയാണെന്ന് അറിഞ്ഞ ഇറാനി അടച്ചിട്ടിരുന്ന മുറി തുറന്ന് കാണിച്ചു. അതിൽ രണ്ട് മുതൽ നാല് മീറ്റർ വരെ നീളമുള്ള കാൻവാസുകളിൽ ഭാരതീയ പുരാണ സന്ദർഭങ്ങൾ പ്രമേയമാക്കിയ നാല് എണ്ണച്ഛായ ചിത്രങ്ങൾ

എല്ലാം എടുത്തുകൊള്ളാൻ ഇറാനി പറഞ്ഞെങ്കിലും മോഹൻകുമാർ ശ്രീകൃഷ്ണന്റെ ബാല്യകാല ലീലകളുടെ ചിത്രം മാത്രം ദുബായിലെ താമസസ്ഥലത്തേക്ക് കൊണ്ടുപോയി. രണ്ടുമാസം മുമ്പ് നാട്ടിലെത്തിയ മോഹൻകുമാർ പെയിന്റുകളുടെ ഫോട്ടോ തഴവ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം മുൻ ഉപദേശക സമിതി ഭാരവാഹിയായ അനിൽകുമാറിനെ കാണിക്കുകയും . ഇത് ക്ഷേത്രത്തിൽ സ്ഥാപിക്കുന്നതാണ് നല്ലതെന്നും പറഞ്ഞു .ദുബായിലേക്ക് മടങ്ങിയ മോഹൻകുമാർ ഇറാനിയെ സമീപിച്ച് ബലഭദ്ര സ്വാമിക്ക് ശ്രീകൃഷ്ണൻ ഭക്ഷണം നൽകുന്ന ചിത്രം കൂടി ചോദിച്ചു. ഇറാനി സന്തോഷത്തോടെ നൽകി. അങ്ങനെ രണ്ട് എണ്ണച്ഛായ ചിത്രങ്ങളും 55 ദിവസം കൊണ്ട് കടൽകടന്ന്ക പ്പലിൽ കൊച്ചിയിലെത്തി. സൂര്യഭഗവാന്റെയും കാളിയമർദ്ദനത്തിന്റെയും ആമൂല്യ ചിത്രങ്ങൾ ഇപ്പോഴും ഇറാനിയുടെ വീട്ടിലുണ്ട്.

എണ്ണച്ഛായ ചിത്രങ്ങൾക്ക്  സ്വർണ്ണത്തേക്കാൾ  മൂല്യം ക്ഷേത്ര നാലമ്പലത്തിനുള്ളിൽ രണ്ട് കാൻവാസുകളും പ്രത്യേക ചട്ടക്കൂട്ടിൽ ഗ്ലാസിട്ട് സംരക്ഷിക്കുന്നതിന് മുമ്പ് സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് ചിത്രങ്ങളിലെ അരപ്പട്ടയും മാലകളും പാദസരവും ഓടക്കുഴലുമെല്ലാം വില കൂടിയ ലോഹങ്ങളാണെന്ന് വ്യക്തമായത്. ദുബായിലെ വില്ലയിൽ പണ്ടെങ്ങോ ഒരു ഗുജറാത്തി താമസിച്ചിരുന്നു. അദ്ദേഹത്തിന്റേതാണ് പെയിന്റിംഗുകളെന്ന് സംശയിക്കുന്നു. ചിത്രത്തിന് കേടുപാട് സംഭവിക്കുമെന്നതിനാൽ എണ്ണച്ഛായ ചിത്രത്തിൽ വില കൂടിയ ലോഹങ്ങൾ ഉള്ളതിനാൽ സുരക്ഷിതമായാണ് നാലമ്പലത്തിനുള്ളിൽ സ്ഥാപിച്ചിരിക്കുന്നത്.

Related Articles

stay connected

1,820FansLike
53FollowersFollow
1,840SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles