27.9 C
Kollam
Saturday, October 16, 2021

ട്വന്റി20 ലോകകപ്പ്: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു;വിരാട്‌ കോഹ്‌ലി ക്യാപ്ടന്‍,​ ധോണി ഉപദേഷ്‌ടാവിന്റെ റോളില്‍

ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമീനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. വിരാട് കോഹ്ലിയാണ് ക്യാപ്റ്റന്‍. രോഹിത് ശര്‍മ്മയാണ് വൈസ് ക്യാപ്റ്റന്‍. എം.എസ്. ധോണിയെ ടീമിന്റെ ഉപദേഷ്ടാവായി നിയമിച്ചു.റിഷഭ് പന്തും ഇഷാന്‍ കിഷനുമാണ് വിക്കറ്റ് കീപ്പര്‍മാര്‍. യു എ ഇയില്‍ ഒക്ടോബര്‍ 23നാണ് ട്വന്റി 20 ലോകകപ്പിന് തുടക്കമാവുക.

ടീം അംഗങ്ങള്‍ : വീരാട് കോഹ് ലി, രോഹിത് ശര്‍മ, കെ.എല്‍. രാുഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ചഹാര്‍, ആര്‍. അശ്വിന്‍, ആക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജ്‌സ്പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി