തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ട്വന്റി 20 ഭരിക്കുന്ന കുന്നത്തുനാട് പഞ്ചായത്തിലെ വെമ്പിള്ളി വാർഡിൽ എൽഡിഎഫിന് മികച്ച ജയം. എൽഡിഎഫ് സ്ഥാനാർഥി എൻ ഒ ബാബു 139 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചത്. കഴിഞ്ഞ തവണ ഇടതുപക്ഷം ഇവിടെ മൂന്നാം സ്ഥാനത്തായിരുന്നെന്ന് കുന്നത്തുനാട് എംഎൽഎ പിവി ശ്രീനിജൻ ഫേസ്ബുക്കിൽ കുറിച്ചു.
തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ സി പി ഐ എം സ്ഥാനാർഥി എൻ ഒ ബാബുവിന് 520 വോട്ടുകൾ ലഭിച്ചപ്പോൾ, രണ്ടാമതെത്തിയ ട്വന്റി 20 സ്ഥാനാർഥി എൽദോ പോളിന് 380 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. കോൺഗ്രസ് സ്ഥാനാർഥി സിപി ജോർജിന് 284 വോട്ടുകളും ബിജെപി സ്ഥാനാർഥി പ്രദീപ് പുളമൂട്ടിലിന് 29 വോട്ടുകളും ലഭിച്ചു.വെമ്പിള്ളിയിലേത് കോർപ്പറേറ്റുകൾക്കും ആരാഷ്ട്രീയ വാദികൾക്കും വികസന വിരോധികൾക്കും എതിരായി നേടിയ രാഷ്ട്രീയ വിജയമാണെന്ന് പി വി ശ്രീനിജൻ എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു.
“ട്വന്റി 20 ഭരിക്കുന്ന കുന്നത്തുനാട് പഞ്ചായത്ത് വെമ്പിള്ളി വാർഡ് ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി എൻ ഓ ബാബു 139 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്ത് ആയിരുന്നു എൽഡിഎഫ്.. ഇത് കോർപ്പറേറ്റുകൾക്കും ആരാഷ്ട്രീയ വാദികൾക്കും വികസന വിരോധികൾക്കും എതിരായി നേടിയ രാഷ്ട്രീയ വിജയം