26.1 C
Kollam
Friday, May 20, 2022
spot_img

ട്രാൻസ്ജെൻഡറെ പൊതുസ്ഥലത്ത് വച്ച് ആക്രമിച്ചയാൾ പിടിയിൽ

കിളികൊല്ലൂർ: ട്രാൻസ് വുമണിനെ പരസ്യമായി ആക്ഷേപിക്കുകയും മാനഹാനിവരുത്തുകയും ചെയ്തയാൾ പോലീസ് പിടിയിലായി. കൊല്ലം പളളിത്തോട്ടം ജോനകപ്പുറം ജെ.ആ.എ നഗർ 35 നൗഷാദ് മൻസിലിൽ നിന്നും കിളികൊല്ലൂർ കൊച്ചുകുളം മണലിൽ മുഹമ്മദ് ഷാഫിയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഷൗക്കത്ത് മകൻ ഷെഫീക്ക് (23) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ഡിസംബർ 22 വൈകുന്നേരം അയത്തിൽ ജംഗ്ഷന് വടക്ക് വശം റോഡ് സൈഡിൽ വച്ച് ഇയാൾ ട്രാൻസ് വുമണിനെ പിടിച്ച് നിർത്തി ഫോൺ നമ്പർ ചോദിച്ചത് ഇവർ നൽകാൻ തയ്യാറാകാതിരുന്ന വിരോധത്തിൽ ഇവരെ കടന്ന് പിടിച്ച് അപമാനിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. ഇവർ നൽകിയ പരാതിയിൽ ഇയാൾക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും ദേഹോപദ്രവത്തിനും കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പോലീസ് അന്വേഷിക്കുന്നതറിഞ്ഞ് ഒളിവിൽ പോയ ഇയാളെ കഴിഞ്ഞ ദിവസം അയത്തിൽ നിന്നും പിടികൂടുകയായിരുന്നു. ഇയാൾ കൊലപാതക ജാമ്യത്തിൽ കഴിഞ്ഞ് കേസിൽ കോടതി വരുന്നയാളാണ്. കിളികൊല്ലൂർ ഇൻസ്പെക്ടർ കെ.വിനോദിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർമാരായ അനീഷ്.എ.പി, എ.എ സ്സ്.ഐ മാരായ പ്രകാശ് ചന്ദ്രൻ, ലതിക, ജിജൂ, സുനിൽകുമാർ സി.പി.ഓ മാരായ സാജ്, സാജൻ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.

Related Articles

stay connected

3,320FansLike
800FollowersFollow
17,300SubscribersSubscribe
- Advertisement -spot_img

Latest Articles