26.9 C
Kollam
Monday, July 26, 2021
spot_img

ട്രാഫിക് വാര്‍ഡന്‍മാര്‍ക്ക് നാടാര്‍ സംഘത്തിന്‍റെ കൈതാങ്ങ്

സംഘടിപ്പിച്ചത് – കൊല്ലം നാടാര്‍ സംഘത്തിന്‍റെ സഹകരണത്തോടെ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ കൊല്ലം സിറ്റി ജില്ലാ കമ്മിറ്റി

കൊല്ലം;വിശ്വമമില്ലാതെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പോലീസിനൊപ്പം മുന്നണി പോരാളികളായ ട്രാഫിക് വാര്‍ഡന്‍മാര്‍ക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്ത് കൊല്ലം നാടാര്‍ സംഘം. കൊല്ലം സിറ്റി പോലീസ് ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങിലാണ് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തത്. മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന കെ.കാമരാജിന്‍റെ ജډദിനഘോഷങ്ങളുടെ ഭാഗമായി കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷനുമായി സഹകരിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. ജില്ലാ പോലീസ് ഓഫീസ് അങ്കണത്തില്‍ വച്ച് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ നാരായണന്‍ റ്റി ഐ.പി.എസ്സ് ഭക്ഷ്യകിറ്റുകള്‍ ട്രാഫിക് വാര്‍ഡന്‍മാര്‍ക്ക് നല്‍കി. കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ നാടാര്‍ സംഘം കാണിച്ച സേവന സന്നദ്ധതയെ കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ പ്രത്യേകം അഭിനന്ദിച്ചു. തദവസരത്തില്‍ അഡീ. ഡെപ്യൂട്ടി കമ്മീഷണര്‍ ജോസി ചെറിയാന്‍, സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മീഷണര്‍ എസ്സ്.നാസറുദ്ദീന്‍, കൊല്ലം എ.സി.പി എ. പ്രദീപ്കുമാര്‍, കേരള പോലീസ് ഓഫീസേഴ്സ്  അസോസിയേഷന്‍ പ്രസിഡന്‍റ് ആര്‍. ജയകുമാര്‍, സെക്രട്ടറി എം.സി. പ്രശാന്തന്‍, സ്പെഷ്യല്‍ ബ്രാഞ്ച് എസ്സ്.ഐ പ്രദീപ് പി, ട്രാഫിക് എസ്സ്.ഐ രാജശേഖരന്‍.ജെ, കൊല്ലം നാടാര്‍ സംഘം പ്രസിഡന്‍റ് എ. അശോക് കുമാര്‍, സെക്രട്ടറി എ.റ്റി.എം ജവഹര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കൊല്ലം ട്രാഫിക് സ്റ്റേഷനില്‍ സേവനത്തില്‍ ഏര്‍പ്പെട്ട് വരുന്ന മുഴുവന്‍ ട്രാഫിക് വാര്‍ഡന്‍മാര്‍ക്കും കിറ്റുകള്‍ വിതരണം ചെയ്തു.

Related Articles

stay connected

1,815FansLike
53FollowersFollow
1,840SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles