Home Latest NewsNews ട്രാക്കിൽ തെങ്ങിൻതടിവച്ച് അട്ടിമറിക്കാൻ ശ്രമിച്ചവരെ മണിക്കൂറുകൾക്കകം പിടികൂടി റെയിൽവേ പൊലീസ്

ട്രാക്കിൽ തെങ്ങിൻതടിവച്ച് അട്ടിമറിക്കാൻ ശ്രമിച്ചവരെ മണിക്കൂറുകൾക്കകം പിടികൂടി റെയിൽവേ പൊലീസ്

by Green Media Vision


കൊല്ലം: ഞായറാഴ്ച്ച പുലർച്ചെ  ഒരു മണിയോട് കൂടി ഇടവയ്ക്കും കാപ്പിലിനും ഇടയ്ക്കുള്ള റെയിൽവേ ട്രാക്കിൽ തെങ്ങിൻ തടിവച്ച പ്രതികളെ മണിക്കൂറുകൾക്കകം റെയിൽവേ പൊലീസ് പിടികൂടി 06127 നമ്പർ ചൈന്നൈ ഗുരുവായൂർ തടിയിൽ തട്ടിയതിനെ തുടർന്ന് ലോകോ പൈലറ്റ് ഉടൻ ട്രെയിൻ നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി റെയിൽവേ പൊലീസ് ചീഫ് രാജേന്ദ്രൻ ഐ പി എസ് ന്റെ നിർദ്ദേശപ്രകാരമുള്ള അന്വേഷണത്തൽ എറണാകുളം ഡിവൈഎസ്പി കെ എസ് പ്രശാന്തിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ഇതിഹാസ് താഹ, സബ് ഇൻസ്പെക്ടർ മനോജ് കുമാർ ,രാജു വിവേക്, ആദിത്യൻ, വിമൽ, എന്നിവരടങ്ങുന്ന സംഘം പ്രതികളായ  ഇടവ തൊടിയിൽ ഹൗസിൽ സാജിദ് (27) കാപ്പിൽ ഷൈലജ മൻസിലിൽ ബിജു (30) എന്നിവരെ മണിക്കൂറുകൾക്കകം പിടികൂടുകയായിരുന്നു . കൊല്ലം ആർ പി എഫ് സ്റ്റേഷനിലെത്തിച്ച പ്രതികളെ ചോദ്യം ചെയ്തു വരുന്നു. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
Green Media vision News

ReplyForward

You may also like

Leave a Comment