Home Latest NewsNewsBreaking News ട്രഷറിയിലെ സെർവർ പണിമുടക്കി പെൻഷൻകാർക്ക് ഇന്ന് ” ദു:ഖവെള്ളി “

ട്രഷറിയിലെ സെർവർ പണിമുടക്കി പെൻഷൻകാർക്ക് ഇന്ന് ” ദു:ഖവെള്ളി “

by Green Media Vision

ഓയൂർ: സബ്ട്രഷറികളിലെ സെർവർ തകരാറിലായതോടെ പെൻഷൻ വിതരണം മണിക്കൂറുകളോളം തടസപ്പെട്ടു പെൻഷൻ വാങ്ങാനെത്തിയവരും ജീവനക്കാരും വലഞ്ഞു. മാർച്ച് ഒന്ന് സാമ്പത്തിക കണക്കെടുപ്പായതിനാൽ പെൻഷൻ വിതരണം ഇല്ലായിരുന്നു. ഈസ്റ്ററും വിഷുവിനും മുൻപ് തന്നെ ശമ്പളത്തോടൊപ്പം പെൻഷനും നൽകണമെന്ന സർക്കാർ തീരുമാനപ്രകാരം ദുഖവെള്ളിയായ ഇന്നലെ ട്രഷറികളുടെ അവധി റദ്ദ് ചെയ്ത് പ്രവർത്തി ദിവസമാക്കിയിരുന്നു. അറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് ഇന്നലെ രാവിലെ മുതൽ പൂയപ്പള്ളി സബ്ട്രഷറി ഉൾപ്പെടെ എല്ലാ ട്രഷറികളിലും പെൻഷൻ വാങ്ങാനെത്തിയവരുടെ വൻ തിരക്കായിരുന്നു. പൂയപ്പള്ളി സബ്ട്രഷറിയൽ രാവിലെ 9 മണിക്ക് തന്നെ 150ൽപ്പരം ആളുകൾ എത്തിയിരുന്നു. ഇതിൽ 97 പേർക്ക് ടോക്കൺ നൽകി.2 പേരുടെ പെൻഷൻ വിതരണം ചെയ്തതോടെ നെറ്റ് വർക്ക് തകരാറിലാവുകയായിരുന്നു. ദുഖവെളളി ആയതിനാൽ പൂയപ്പള്ളി ജംഗ്ഷനിലെ ഒരു കടപോലും തുറക്കാഞ്ഞതിനാൽ ഒരു തുള്ളി വെള്ളം പോലും കുടിക്കാൻ ലഭിക്കാതെ പെൻഷൻ വാങ്ങാനെത്തിയവർ തളർന്ന് പലയിടത്തും കൂട്ടം കൂടി ഇരിക്കുന്നത് കാണാമായിരുന്നു. പന്ത്രണ്ടര ആയിട്ടും നെറ്റ് കണക്ഷൻ ലഭിക്കാതായതോടെ കുറെപ്പേർമടങ്ങി എന്നാലും നെറ്റ് കണക്ഷൻ ലഭിച്ച് പെൻഷൻ വിതരണം പുനരാംരംഭിക്കുമെന്ന പ്രതീക്ഷയിൽ പകുതിയിലധികം ആളുകളും കാത്തിരുന്നു. കാത്തിരിപ്പിന് ഫലമു ണ്ടായി ഒന്നഞ്ചായതോടെ നെറ്റ് കണക്ഷൻ ലഭിച്ചതിനെ തുടർന്ന് പെൻഷൻ വിതരണം പുനരാരംഭിച്ചു.
വൈകിട്ട് 3 വരെയാണ് പ്രവർത്തി സമയമെങ്കിലും കാത്തു നിൽക്കുന്നവർക്ക് പരമാവധി പെൻഷൻ കൊടുത്ത് തീർക്കുമെന്ന് ട്രഷറി ജീവനക്കാർ പറഞ്ഞു.
നെറ്റ് വർക്ക് തകരാറിലായത് ജീവനക്കാരെയും വലച്ചു.ദുഖവെള്ളിബാങ്ക് അവധിയായതിനാൽ ബാങ്കുകൾ അവധിയായിരുന്നു അതു കൊണ്ട് തലേ ദിവസം തന്നെ പെൻഷൻ വിതരണത്തിനുള്ള പണം ബാങ്കിൽ നിന്നും പിൻ വലിക്കുകയും കൊല്ലം റൂറൽ ട്രഷറി ഓഫീസായ കൊട്ടാരക്കരയിൽ സൂക്ഷിക്കുകയായിരുന്നു. ഈ പണം രാവിലെ തന്നെ എടുത്തു കൊണ്ട് വന്ന് വിതരണം തുടങ്ങാറായതോടെയാണ് സെർവയർ പണിമുടക്കിയത്.പെൻഷൻ കൊടുത്ത് തീർത്തില്ലെങ്കിൽ ബാക്കി വരുന്നതു ക വീണ്ടും കൊട്ടാരക്കര ട്രഷറിയിൽ അടയ്ക്കേണ്ടതുണ്ട്. ലക്ഷക്കണക്കിന് രൂപ എടുത്ത് കൊണ്ട് വരുന്നതിനും തിരികെ കൊണ്ടു പോകുന്നതിനും യാതൊരു വിതസുരക്ഷാ സംവിധാനങ്ങളില്ലാത്തതിനാൽ ജീവനക്കാരുടെ സ്വന്തം റിസ്കിലാണ് പണം കൊണ്ടുവരേണ്ടത്.തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുള്ള സെൻട്രൻ സെർവർ ഉപയോഗിച്ചാണ് എല്ലാ ട്രഷറികളിലെയും കമ്പ്യുട്ടറുകളിലെ ഡാറ്റാനിയന്ത്രിക്കുന്നത് എല്ലായിടവും ഒരേ സമയം പ്രവർത്തിക്കുന്നതോടെ സെർവർ ഹാങ്ങാവുകയും നെറ്റ് വർക്ക് തകരാറാകുന്നതുമാണ് പെൻഷൻ വിതരണംമുടങ്ങാൻ കാരണം.കഴിഞ്ഞ മൂന്ന് മാസത്തിലധികമായി മാസാദ്യം ഇത് തന്നെയാണ് സ്ഥിതിയെന്ന് പെൻഷൻ വാങ്ങാനെത്തിയവർ പറഞ്ഞു.
Green Media vision News

You may also like

Leave a Comment