27.9 C
Kollam
Sunday, June 26, 2022
spot_img

ടെറസ്സിൽ ഉണക്കാൻ വച്ചിരുന്ന ഏത്തക്കായ ചൂടേറ്റു ചാമ്പലായി മാറി

See More…………………….https://fb.watch/aaLjKv6eT7/

ഓയൂർ : അരിഞ്ഞുണക്കാൻ ടെറസിൽ വച്ചിരുന്ന ഏത്തക്കായ കൊടും ചൂടിൽ ചാമ്പലായി മാറി. പൂയപ്പള്ളി പഞ്ചായത്തിലെ ഓയൂർ ചെങ്കുളം വാർഡിലെ ക്ളാവിറയിലാണ് സംഭവം. ക്ളാവിറ എൻ എസ് മൻസിലിൽ  നിസാറുദീന്റെ വീട്ടിലാണ് ഉണക്കാൻ രാവിലെ ഏത്തക്കായ അരിഞ്ഞു   പാത്രത്തിൽ ടെറസ്സിൽ വച്ചതിനുശേക്ഷം വീടിനടുത്തുള്ള മരണവീട്ടിൽ പോയി ഉച്ചകഴിഞ്ഞു എത്തിയപ്പോഴാണ് നിസാറുദീന്റെ ഭാര്യ ടെറസ്സിൽ ഉണക്കാൻ വച്ചിരുന്ന ഏത്തക്കായ വെയിലിന്റെ ചൂടിന്റെ ശക്തിയിൽ  കരിഞ്ഞു ചാമ്പലായി മാറിയതായി കണ്ടത്. വേനൽ കടുത്തതോടെ ശക്തമായ സൂര്യതാപം ഉണ്ടാകുന്നതാണ് ഇതിനുകാരണം. കനത്ത ചൂടിൽ പക്ഷികളും മറ്റും ചത്തുവീഴാനും തുടങ്ങിയിട്ടുണ്ട്. ഉച്ച സമയങ്ങളിൽ പുറത്തിറങ്ങിയാൽ സൂര്യതാപമേക്കാനുള്ള സാധ്യത കൂടുതലാണെന്നു വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു   

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

stay connected

3,430FansLike
800FollowersFollow
19,000SubscribersSubscribe
- Advertisement -spot_img

Latest Articles