27.6 C
Kollam
Wednesday, May 18, 2022
spot_img

ടൂറിസ്റ്റുകൾക്ക്  കെ  ടി ഡി സി ഇനി ഓൺലൈൻ ബുക്കിങ്ങിലൂടെ വേഗത്തിൽ ചെയ്യാം 

കൊല്ലം;കെ ടി ഡി സിയുടെ ഓൺലൈൻ ബുക്കിങ് സംവിധാനം  നവീകരിക്കുകയാണ്. നവീകരിച്ച ഓൺ ലൈൻ ബുക്കിംഗ് ഈ മാസം പ്രവർത്തന സജ്ജമാകും. അന്തർദേശീയ- ആഭ്യന്തര ടൂറിസ്റ്റുകൾക്ക് കൂടുതൽ വേഗത്തിലും ഫലപ്രദമായും കെടിഡിസി ഹോട്ടലുകൾ ബുക്ക് ചെയ്യാൻ സഹായിക്കുന്ന  ചാനൽ മാനേജർ സോഫ്റ്റ്‌വെയർ  സംവിധാനമാണ് തയ്യാറാക്കുന്നത്. കെടിഡിസി ഹോട്ടലുകളെ ആഗോള വിനോദസഞ്ചാര നെറ്റ്‌വർക്ക് ഭാഗമാകുന്നത് ആദ്യപടിയാണ് ഇത്. ലോകത്തിലെ പ്രശസ്ത സഞ്ചാര പോർട്ടലുകൾ ആയ ബുക്കിംഗ് ഡോട്ട് കോം ,അഗോഡ, ഇന്ത്യയിലെ പ്രമുഖ പോർട്ടലുകൾ ആയ മെയ്ക്ക് മൈ ട്രിപ്പ്, ഗോഐബിബോ,  കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐആർസിടിസി എന്നിവയുടെ ബുക്കിംഗ് പോർട്ടലിൽ നിന്നും തത്സമയം കെടിഡിസി ഹോട്ടലുകളിൽ ബുക്ക് ചെയ്യുന്നത് വേണ്ടിയാണ് ചാനൽ മാനേജർ സോഫ്റ്റ്‌വെയർ സംവിധാനം.  തിരുവനന്തപുരത്തെ ഗ്രാൻഡ് ചൈത്രം ഹോട്ടലിൽ ആകും ആദ്യമായി ഈ സംവിധാനം നടപ്പിലാക്കുക. കോവിഡിൻ്റെ രണ്ടാം തരംഗം പിന്നിടുമ്പോൾ സംസ്ഥാനത്തെ ടൂറിസം മേഖലയെ സജീവമാക്കാനും ആകർഷകമാക്കാനും വ്യത്യസ്ത പരിപാടികളാണ് കെ ടി ഡി സി തയ്യാറാക്കുന്നത്. ഇതിനുള്ള തയ്യാറെടുപ്പുകൾ  മാസ്ക്കറ്റ് ഹോട്ടലിലും ഗ്രാൻഡ്‌ ചൈത്രം ഹോട്ടലിലും എത്തി വിലയിരുത്തി.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
3,312FollowersFollow
19,600SubscribersSubscribe
- Advertisement -spot_img

Latest Articles