27.9 C
Kollam
Saturday, October 16, 2021

ലോറി ഡ്രൈവറേ അർദ്ധരാത്രിയിൽ വിളിച്ചുവരുത്തി ജാക്കി ലിവർകൊണ്ട് അടിച്ചു ഗുരുതരമായി പരിക്കേൽപ്പിച്ചു

വീഡിയോ ലിങ്ക്.……………………………https://fb.watch/8hElM7lU3w/

കടയ്ക്കൽ: മർദ്ദനത്തിൽ കണ്ണിനും തലക്കും മുതുകിലും ഗുരുതരമായി പരീക്കേറ്റ ടിപ്പർ ലോറി ഡ്രൈവർ കടക്കൽ സ്വദേശി അനീഷ് (31) നെ ഗുരുതരപരിക്കുകളോടെ കടക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഏറെനാളായി കടക്കലും പരിസരപ്രദേശങ്ങളിലും രാത്രിയുടെ മറവിൽ വ്യാപകമായ രീതിയിൽ നിലംനികത്തൽ നടന്നുവരികയാണ്. പലപ്രാവശ്യം കടയ്ക്കൽ പോലീസിൽ പരാതി നൽകിയിട്ടും പോലീസിന്റെ ഭാഗത്ത് നിന്നും നടപടികളൊന്നും തന്നെ ഉണ്ടാകാറില്ലെന്ന് ആരോപണമുണ്ട്


നിലംനികത്തലിന്റെ കൊട്ടെഷൻ എടുത്തതിനെ ചൊല്ലി മണ്ണ് മാഫിയസംഘങ്ങൾ തമ്മിൽ സംഘട്ടനങ്ങൾ നടന്നുവരുന്നതി നിടയിലാണ് ഇന്നലെ അർധരാത്രിയോടെ ടിപ്പർ ലോറി ഡ്രൈവറായ അനീഷിനെ വണ്ടിക്കു ഓട്ടമുണ്ടെന്നു പറഞ്ഞു കടക്കൽ ടൗണിൽ വിളിച്ചു വരുത്തുകയും 4പേരടങ്ങുന്ന മണ്ണുമാഭിയ സംഘം ജാക്കിലിവറും കല്ലും ഉപയോഗിച്ച് മാരകമായി മർദ്ധിക്കുകയും  ചെയ്യുകയായിരുന്നു. കടക്കൽ കുറ്റിക്കാട് ഭാഗത്തു നിലനികത്തി മണ്ണിടുന്നത് പോലീസിൽ വിളിച്ചു പറഞ്ഞത് അനീഷാണെന്ന് പറഞ്ഞായിരുന്നു മർദ്ദനം. മർദ്ദനത്തിൽ അനീസ് ഇടതുകണ്ണിനും തലക്കും മുതുകുഭാഗത്തും സരമായി പരീക്കേറ്റു. ഇതിന്റെ തുടർച്ചയായി ഇന്ന് രാവിലെ മറ്റൊരു ടിപ്പർ ലോറി ഡ്രൈവറുടെ വീടിനുമുന്നിൽ ഇന്നലെ അക്രമം നടത്തിയ സംഘവുമായി ബന്ധമുള്ള മണ്ണ്മാഫിയ സംഘത്തിൽ പെട്ടവർ എത്തി വധഭീഷണി മുഴക്കുകയും ചെയ്തു. രാത്രികാലങ്ങളിൽ കടയ്ക്കൽ മേഖലയിൽ വ്യാപകമായി നടക്കുന്ന നികത്തലിന്  പോലീസും റവന്യൂവകുപ്പും കൂട്ടുനിൽക്കുന്നതാണ് മണ്ണ് മാഫിയ സംഘങ്ങൾ അഴിഞ്ഞാടി അക്രമം നടത്തുന്നതെന്ന് നാട്ടുകാർ ആരോപിയ്ക്കുന്നു

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles