തിരുവനന്തപുരം: അതിതീവ്ര കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഞായറാഴ്ചകളില്‍ ഏര്‍പെടുത്തിയ നിയന്ത്രണം തുടരും. കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. നിലവിലെ മറ്റു നിയന്ത്രണങ്ങളും തുടരും. നിലവില്‍ എ ബി സി കാറ്റഗറിയില്‍ ഉള്‍പ്പെട്ട ജില്ലകളില്‍ അതേപടി തുടരുവാനും തീരുമാനമായി. ഞായറാഴ്ച ലോക്ഡൗണ്‍ ഉള്‍പ്പെടെ കൊവിഡ് നിയന്ത്രണങ്ങള്‍ തുടരും.