ചിന്നക്കടയിൽ ക്രേവൻ സ്കൂളിന് സമീപത്തെ ജ്യുസ് കടക്കാരൻ കോവിഡ് ബാധിച്ചു കിടന്നിട്ടും അയാളുടെ കടയിലെത്തി കട നോക്കിയിരുന്ന ബന്ധുവിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തി മൂവായിരം രൂപ ഫൈൻ അടിക്കുകയും ചെയ്തു രണ്ടു ദിവസങ്ങൾക്ക് മുൻപ് ഈ കടയുടമസ്ഥൻ മരിക്കുകയും ചെയ്തിരുന്നു ആ കുടുംബത്തിലെ കുട്ടികളെ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകുമോ എന്നും അതിനു സർക്കാർ മറുപടി പറയണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് .കെ.രാമഭദ്രൻ
കൊല്ലം; സംസ്ഥാനസർക്കാരിന്റെ വ്യാപാരി വ്യവസായികളോടുള്ള പ്രതിഷേധകരമായ സമീപനം ഉപേക്ഷിക്കുക കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് .ചെറുകിടവ്യാപാരികളടക്കം കടകൾ തുറന്നു പ്രവർത്തിക്കാൻ അനുമതി നല്കണമെന്നും കച്ചവടക്കാരോട് പോലീസ് കാണിക്കുന്ന നീതികേടു അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു സംസ്ഥാന വ്യാപകമായി കേരള വ്യാപാരി വ്യവസായി സമിതി ഏകോപന സംഘടിപ്പിച്ച കടയടക്കൽ സമരത്തിനോടനുബന്ധിച്ചു കൊല്ലം ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ വഹാബ് ഐ പി എസ് ഉത്ഘാടനം ചെയ്തു . കോവിഡ് കാലത്ത് ആയിരക്കണക്കിന് ആൾക്കാർക്ക് അന്നം നൽകിയവരാണ് വ്യാപാരികൾ എന്ന് മറക്കരുതെന്നും.കോവിഡ് കാലത്തു നിരത്തുകളിൽ ജോലിചെയ്തിരുന്ന പോലീസുകാരടക്കമുള്ളവർക്കും ഭക്ഷണവും വെളളവും വിതരണം ചെയ്യുകയും. കച്ചവടം ഇല്ലാതിരുന്നിട്ടുപോലും നിർദ്ധനരായ അനേകം പേർക്ക് അന്നം നൽകി മാതൃകപരമായ പ്രവർത്തനങ്ങൾ നടത്തിയ വ്യാപാരികളോട് കാണിക്കുന്ന പീഡനനയം അവസാനിപ്പിക്കണമെന്നും വഹാബ് ഐ പി എസ് പറഞ്ഞു .
കച്ച വടസ്ഥാപനങ്ങളിൽ ഒന്നോ രണ്ടോ പേർ സാധനങ്ങൾ വാങ്ങാൻ എത്തുമ്പോൾ അവിടെയെത്തി പിഴ ഈടാക്കുന്ന പോലീസ് സർക്കാർ മദ്യശാലയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ നിൽക്കുന്ന ആയിരങ്ങൾക്ക് കാവൽ നിൽക്കുന്നുവെന്നും.ചിന്നക്കടയിൽ ക്രേവൻ സ്കൂളിന് സമീപത്തെ ജ്യുസ് കടക്കാരൻ കോവിഡ് ബാധിച്ചു കിടന്നിട്ടും അയാളുടെ കടയിലെത്തി കട നോക്കിയിരുന്ന ബന്ധുവിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തി മൂവായിരം രൂപ ഫൈൻ അടിക്കുകയും ചെയ്തു രണ്ടു ദിവസങ്ങൾക്ക് മുൻപ് ഈ കടയുടമസ്ഥൻ മരിക്കുകയും ചെയ്തിരുന്നു ആ കുടുംബത്തിലെ കുട്ടികളെ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകുമോ എന്നും അതിനു സർക്കാർ മറുപടി പറയണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് .കെ.രാമഭദ്രൻ അഭിപ്രായപ്പെട്ടു കരിക്കോട് രാജീവ് ടി.എം.സോണി,,രാജേന്ദ്രൻ എന്നിവർ സംസാരിച്ചു