26.9 C
Kollam
Monday, July 26, 2021
spot_img

ജോസഫൈന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ മഹിളാകോൺഗ്രസ്സിന്റെ പ്രതിഷേധം

മഹിളാകോൺഗ്രസ് പ്രവർത്തകർ ജോസഫൈന്റെ കോലം കത്തിയ്ക്കുന്നു  

ചെറിയവെളിനല്ലൂർ;വനിതാ കമ്മീഷൻ അധ്യക്ഷൻ ജോസഫൈന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ  മഹിളാകോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ചെറിയവെളിനല്ലൂരിൽ  പ്രതിഷേധം നടത്തി
വനിതാ കമ്മീഷൻ അധ്യക്ഷ സ്ത്രീ വിരുദ്ധൻമാർക്ക് കുടപിടിക്കുകയാണെന് മഹിളാ കോൺഗ്രസ്‌ ആരോപിച്ചു. സ്ത്രീ വിരുദ്ധ പരാമർശം പിൻവലിച്ചു മാപ്പ് പറഞ്ഞില്ലെങ്കിൽ വനിതാ കമ്മീഷൻ അധ്യക്ഷയെ റോഡിൽ ഇറങ്ങാൻ അനുവദിക്കില്ലെന്ന് കൊല്ലം ഡിസിസി ജനറൽ സെക്രട്ടറി പി. എസ്. പ്രദീപ്‌ പറഞ്ഞു. മാർക്സിസ്റ്റ്‌ പാർട്ടിയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ അടിമത്ത മനോഭാവമാണ് ജോസഫൈന്റെ  വാക്കുകളിൽ പ്രകടമാകുന്നത്.  മഹിളാ കോൺഗ്രസിന്റെ  നേതൃത്വത്തിൽ ചെറിയവെളിനല്ലൂർ  നടന്ന പ്രതിഷേധ പരിപാടിയിൽ  പ്രവർത്തകർ വനിതാകമ്മീഷൻ അധ്യക്ഷ ജോസഫൈന്റെ കോലം കത്തിച്ചു .കോൺഗ്രസ്‌നേതാക്കളായ പി. ആർ. സന്തോഷ്‌. ജെയിംസ്. എൻ. ചാക്കോ, മഹിളാ കോൺഗ്രസ്‌ നേതാക്കളായ ജോളി ജെയിംസ്, സെമീന, ഷക്കീല, ഷീജ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധ പരിപാടി

Related Articles

Stay Connected

22,036FansLike
2,870FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles