29.9 C
Kollam
Sunday, January 23, 2022
spot_img

ജോജുജോർജ്ജിന് പിൻതുണ അറിയിച്ച് സഹതാരങ്ങൾ രംഗത്ത്

നടൻ ജോജുജോർജിനെ കോൺഗ്രസ് പ്രവർത്തകര്‍ കയ്യേറ്റം ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് മലയാള സിനിമാ ലോകം. പാർട്ടിക്കാരുടെ ഗുണ്ടായിസത്തിന് എതിര് പറയുന്നവരെ നേരിടേണ്ടത് മുഴുക്കുടിയ നാക്കികൊണ്ടല്ലെന്നും നട്ടെലുള്ള കുറേ പൗരൻമാരുടെ ശബ്ദമാണ് പ്രതിഷേധമായി പ്രതിഫലിച്ചതെന്നും ജോജുവിന്റെ സഹപ്രവർത്തകർ പറയുന്നു. മധുപാൽ, സ്വാസിക, സാജിദ് യഹിയ, റോഷ്ന ആൻറോയ്, നന്ദൻ ഉണ്ണി, സംവിധായകൻ അജയ് വാസുദേവ് തുടങ്ങി നിരവധിപേർ ജോജുവിന് പിന്തുണ അറിയിച്ച് രംഗത്തുവന്നു. ഇന്ധന വിലവര്‍ധന യ്‌ക്കെതിരെ നടത്തിയ വഴിതടയല്‍ സമരത്തിനെതിരെ പ്രതിഷേധിച്ച് യാത്രക്കാരനായ ജോജു മുന്നിട്ടിറങ്ങിയതാണ് കോൺഗ്രസ് പ്രവർത്തകരെ പ്രകോപിപ്പിച്ചത്. സംഭവത്തിൽ ജോജുവിന്റെ വാഹനത്തിന്റെ ചില്ല് തകർക്കുകയും നടന് ദേഹോപദ്രവും ഏല്‍ക്കുകയും ചെയ്തു. സ്വാസിക : ‘പ്രതിഷേധിക്കുന്നത് എന്നും നല്ലത് തന്നെയാണ് എന്നാൽ അത് ആരെയും ബുദ്ധിമുട്ടിച്ചു കൊണ്ടാവരുത്’. സമൂഹത്തിനു വേണ്ടിയുള്ള സമരം ഒരിക്കലും സമൂഹത്തിനെ ബുദ്ധിമുട്ടിച്ചു കൊണ്ടാവരുത് എന്ന് അദ്ദേഹം പറഞ്ഞത് അദ്ദേഹവും ഒരു സാധാരണ പൗരൻ ആയതുകൊണ്ടാണ്. ജോജു ചേട്ടനൊപ്പം.  

Facebook Notice for EU! You need to login to view and post FB Comments!

Related Articles

stay connected

3,050FansLike
827FollowersFollow
7,010SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles