26.9 C
Kollam
Friday, January 28, 2022
spot_img

ജോജുജോർജ്ജിന് എതിരെയുള്ള അക്രമത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തു

ജോജു മദ്യപിച്ചിരുന്നുവെന്നായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതി. എന്നാല്‍ നടന്‍ മദ്യപിച്ചിട്ടില്ലെന്ന് അദ്ദേഹംതന്നെ  നടത്തിയ  വൈദ്യ പരിശോധനയില്‍ വ്യക്തമാക്കി 

കൊച്ചി: ഇന്ധന വില വര്‍ധനവിന്‍റെ പേരില്‍ കോൺഗ്രസ്  നടത്തിയ റോഡ് ഉപരോധ സമരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ ജാമ്യമില്ലാ കുറ്റം ചുമത്തി. ആക്രമണത്തില്‍ സിനിമ താരം ജോജു ജോര്‍ജിന്‍റെ വാഹനത്തിന് 6 ലക്ഷംരൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. വാഹനത്തിന്‍റെ ചില്ല് കല്ലുകൊണ്ട് ഇടിച്ചുതകര്‍ത്തതായും എഫ്ഐആറിൽ പറയുന്നുണ്ട്. മരട് പോലീസ് ജോജുവിന്‍റെ പരാതിയില്‍ കേസെടുത്തു. ജോജുവിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷര്‍ട്ടിന് കുത്തിപ്പിടിച്ച്‌ അസഭ്യം പറഞ്ഞതായും എഫ്‌ഐആറില്‍ പറയുന്നു. ജോജു മദ്യപിച്ചിരുന്നുവെന്നായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതി. എന്നാല്‍ നടന്‍ മദ്യപിച്ചിട്ടില്ലെന്ന് വൈദ്യപരിശോധനയില്‍ വ്യക്തമായി. ഇന്ധനവില വര്‍ധനവിനെതിരേ തിങ്കളാഴ്ച രാവിലെ വൈറ്റിലയിലായിരുന്നു വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിട്ട് കോണ്‍ഗ്രസുകാര്‍ സമരം നടത്തിയത്.ഇതോടെ വൈറ്റില മുതല്‍ വാഹനങ്ങളുടെ നീണ്ടനിരയായി. തുടര്‍ന്നാണ് വലിയ സംഘര്‍ഷത്തിലേക്ക് നയിച്ച നാടകീയ രംഗങ്ങൾ അരങ്ങേറിയത്

Related Articles

stay connected

3,060FansLike
827FollowersFollow
7,490SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles