മമ്മൂട്ടി-അമല്‍ നീരദ് ചിത്രം ‘ഭീഷ്മപര്വ്വ’ത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. വീണാ നന്ദകുമാര്‍ അവതരിപ്പിക്കുന്ന ജെസി എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസ് ചെയ്തിരിക്കുന്നത്. മമ്മൂട്ടി, അമല്‍ നീരദ്, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവര്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. എന്പതുകളില് ഫോര്‍ട്ട് കൊച്ചിയില്‍ വെച്ച് നടക്കുന്ന ഗാങ്ങ്സ്റ്റര്‍ കഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചന. 2022 ഫെബ്രുവരി 24നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ ഭീഷ്മ വര്ധന് എന്നാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. മമ്മൂട്ടിക്ക് പുറമെ ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. തബു, സൗബിന് ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ഫര്ഹാന് ഫാസില്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്, അബു സലിം, ലെന, ശ്രിന്‍ഡ, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍