25.2 C
Kollam
Tuesday, August 9, 2022
spot_img

ജൂൺ 29 ജോസഫ് ഇടമറുകിന്റെ ചരമവാര്‍ഷികദിനം

പത്രപ്രവര്‍ത്തകന്‍, യുക്തിവാദി, ഗ്രന്ഥകാരന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ വ്യക്തിയായിരുന്നു ജോസഫ് ഇടമറുക്. 1934 സെപ്റ്റംബര്‍ ഏഴിന് ഇടുക്കി ജില്ലയിലായിരുന്നു ജനനം. ചെറുപ്പത്തില്‍ സുവിശേഷ പ്രസംഗകനും മതാദ്ധ്യാപകനും ആയിരുന്ന അദ്ദേഹം പത്തൊമ്പതാമത്തെ വയസില്‍ ‘ക്രിസ്തു ഒരു മനുഷ്യന്‍’ എന്ന പുസ്തകം എഴുതിയതിനെത്തുടര്‍ന്ന് സഭയില്‍ നിന്ന് പുറത്താക്കപ്പെട്ടു. ഈഴവ സമുദായത്തില്‍ ജനിച്ച സോളിയെ 1954 ല്‍ വിവാഹം കഴിച്ചതോടുകൂടി ബന്ധുക്കളും മറ്റും അദ്ദേഹത്തെ വീട്ടില്‍ നിന്നും പുറത്താക്കി. തൊടുപുഴയില്‍ നിന്നും ‘ഇസ്‌ക്ര’ എന്ന മാസിക ഇക്കാലയളവില്‍ പുറത്തിറക്കിയിരുന്നു. മാര്‍ക്‌സിയന്‍ ആശയങ്ങളില്‍ ആകൃഷ്ടനായി, റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും പിന്നീട് റവല്യൂഷണറി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും ചേര്‍ന്നു പ്രവര്‍ത്തിച്ചു. റവല്യൂഷണറി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായും കേന്ദ്രകമ്മിറ്റിയംഗമായും പ്രവര്‍ത്തിച്ചിരുന്നു. വിളംബരം, തേരാളി, യുക്തി എന്നീ യുക്തിവാദ മാസികളില്‍ സജീവമായി പ്രവര്‍ത്തിച്ചു. തേരാളി മാസിക, പുത്രനായ സനല്‍ ഇടമറുകിന്റെ പത്രാധിപത്യത്തില്‍ ഇപ്പോള്‍ ദില്ലിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്നു.

1971 ല്‍ കേരളഭൂഷണം അല്‍മനാക്ക്, മനോരാജ്യം, , കേരളധ്വനി എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായി. 1977 ല്‍ എറൗണ്ട് ഇന്ത്യഎന്ന ആംഗലേയ മാസികയുടെ പത്രാധിപരായി ദില്ലിയിലെത്തി. അതേ വര്‍ഷം തന്നെ കേരളശബ്ദം പ്രസിദ്ധീകരണങ്ങളുടെ ദില്ലി ലേഖകനായി. മതം, തത്ത്വചിന്ത മുതലായ വിഷയങ്ങളെ അധികരിച്ച് 170 ല്‍ അധികം കൃതികളുടെ രചയിതാവാണ് ഇടമറുക്. കേരള യുക്തിവാദി സംഘത്തിന്റെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡണ്ട് എന്നീ നിലകളിലും, കേരള മിശ്രവിവാഹ സംഘം ജനറൽ സെക്രട്ടറി, ദില്ലി യുക്തിവാദി സംഘം പ്രസിഡണ്ട്, ലോക നാസ്തിക സംഘം വൈസ് പ്രസിഡണ്ട്, ഇന്ത്യൻ യുക്തിവാദി സംഘം വൈസ്പ്രസിഡണ്ട്, റാഷണലിസ്റ്റ് ഇന്റർനാഷണലിന്റെ  എന്നീ നിലകളിലും പ്രവർത്തിച്ചു. 1978 ലെ അന്താരാഷ്ട്ര എതീസ്റ്റ് അവാർഡ് ഇദ്ദേഹത്തിനു ലഭിച്ചു. ആത്മകഥയായ ‘കൊടുങ്കാറ്റുയര്‍ത്തിയ കാലം’ എന്ന പുസ്തകത്തിന് 1999 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 2006 ജൂണ്‍ 29 ന് ജോസഫ് ഇടമറുക് അന്തരിച്ചു.

Related Articles

stay connected

3,660FansLike
800FollowersFollow
22,600SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles