24.9 C
Kollam
Wednesday, July 28, 2021
spot_img

ജൂൺ 28 പ്രശാന്ത ചന്ദ്ര മഹലനോബിസിൻ്റെ സ്മൃതി ദിനം

ഭാരതീയ സ്ഥിതിവിവരശാസ്ത്രത്തിന്റെ പിതാവ് പ്രശാന്ത ചന്ദ്ര മഹലനോബിസിൻ്റെ സ്മൃതിദിനമാണിന്ന്. പശ്ചിമ ബംഗാളില്‍ 1893 ജൂണ്‍ 29 നാണ് മഹലനോബിസ് ജനിച്ചത്. ‘മഹലനോബിസ് അന്തരം’ എന്ന സ്ഥിതിവിവര ഏകകത്തിന്റെ പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ഭാരതീയ സ്ഥിതിവിവരശാസ്ത്ര പഠനകേന്ദ്രം (Indian Statistical Institute) സ്ഥാപിച്ചത് അദ്ദേഹമായിരുന്നു. ധാരാളം ബൃഹത് മാതൃകാ വ്യാപ്തിനിർണ്ണയങ്ങളിലും (surveys) അദ്ദേഹം സംഭാവനകൾ നൽകിയിട്ടുണ്ട്.

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ വെൽഡൻ മെഡൽ അദ്ദേഹത്തിനു ലഭിച്ചിരുന്നു. കൂടാതെ ചെക്ക് സയൻസ് അക്കാദമി മെഡലും അദ്ദേഹത്തിനും ലഭിച്ചിരുന്നു. ഭാരതം അദ്ദേഹത്തിനു പത്മഭൂഷൻ നൽകി ആദരിച്ചിരുന്നു. 1972 ജൂൺ 28 ന്, അദ്ദേഹത്തിന്റെ 79ാം പിറന്നാളിന് ഒരു ദിവസം മുമ്പ് മഹലനോബിസ് ലോകത്തോട് വിട പറഞ്ഞു. ഈ പ്രായത്തിൽപ്പോലും അദ്ദേഹം ഗവേഷണങ്ങളിൽ വ്യാപൃതനാവുകയും ഐഎസ്ഐ മേധാവി, സർക്കാരിന്റെ ക്യാബിനറ്റിന്റെ സ്ഥിതിവിവര ഉപദേഷ്ടാവ് എന്നീ നിലകളിൽ പ്രവർത്തിക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സിസ്റ്റത്തിന്‍റെ പിതാവായ പ്രശാന്ത ചന്ദ്ര മഹലനോബിസിന്‍റെ ജന്മദിനമായ ജൂൺ 29 ‘ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിന’ മായി ആചരിക്കുന്നു

Related Articles

stay connected

1,820FansLike
53FollowersFollow
1,850SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles