24.9 C
Kollam
Wednesday, July 28, 2021
spot_img

ജൂൺ 14 ന്  കൊല്ലം ജില്ലയിൽ വ്യാപാരികൾ കടകളടച്ചു പ്രതിഷേധിക്കും 

കൊല്ലം; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ വ്യാപാരികൾ ജൂൺ 14 ന്  കടകളടച്ച് പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കും മാനദണ്ഡങ്ങൾ പാലിച്ച് സമയബന്ധിതമായി മുഴുവൻ കടകളും തുറക്കാൻ അനുവദിക്കുക,  ലോക്ക് ഡൌൺ കാലത്ത് ഓൺലൈൻ വ്യാപാരം കർശനമായി നിയന്ത്രിക്കുക,  സർക്കാർ ഉത്തരവ് മൂലം തുറക്കാൻ കഴിയാത്ത കടകളുടെ വാടക ഒഴിവാക്കാൻ നിയമം പാസാക്കുക,  ജില്ലയിലെ കണ്ടയിൻമെന്റ് സോണുകൾ പ്രതിദിനം ശാസ്ത്രീയമായി പുനഃപരിശോധിക്കുക, വ്യാപാരികളുടെ ലോണുകൾ പലിശ രഹിത മോറട്ടോറിയം അനുവദിക്കുക, ജി എസ് ടി അടക്കമുള്ള  നികുതികൾ അടയ്ക്കുന്നതിന് ആറുമാസം അനുവദിക്കുക, വ്യാപാരി ക്ഷേമ ബോർഡിൽ നിന്നും അടിയന്തര ധനസഹായം അനുവദിക്കുക,വാക്സിൻ മുൻഗണന പരിധിയിൽ മുഴുവൻ വ്യാപാരികളെയും ഉൾപ്പെടുത്തുക,  ചെറുകിട വ്യാപാരികൾക്ക് അടിയന്തര സാമ്പത്തിക പാക്കേജ് അനുവദിക്കുക, കോവിഡ് വന്ന് മരണപ്പെട്ട വ്യാപാരികളുടെ കടങ്ങൾ എഴുതിത്തള്ളുക  ഹോട്ടൽ ബേക്കറികളിൽ സാമൂഹിക അകലം പാലിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കൊല്ലം ജില്ലയിലെ മുഴുവൻ വ്യാപാരികളും ജൂൺ 14 തിങ്കളാഴ്ച വ്യാപാര സ്ഥാപനങ്ങളടച്ച് പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലം ജില്ലാ പ്രസിഡന്റ്‌ എസ് ദേവരാജൻ പറഞ്ഞു

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,872FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles