29 C
Kollam
Monday, June 14, 2021
spot_img

ജൂൺ 03 മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ ജന്മവാര്‍ഷികദിനം


കവിത്രയത്തിന്റെ പ്രഭാവം ഇന്നലെകളുടേതാക്കി തീര്‍ത്തു കൊണ്ട്‌ മലയാള സാഹിത്യത്തിനു നവീനമായ ഒരദ്ധ്യായം എഴുതിച്ചേര്‍ത്ത കവികളില്‍ പ്രധാനിയും, ഉപന്യാസകാരനും അദ്ധ്യാപകനുമായിരുന്ന ജി. ശങ്കരക്കുറുപ്പ് 1901 ജൂണ്‍ മൂന്നിന് ശങ്കരവാര്യരുടേയും ലക്ഷ്മിക്കുട്ടിയമ്മയുടേയും മകനായി എറണാകുളം ജില്ലയിലെ കാലടിക്കടുത്തുള്ള നായത്തോട് എന്ന സ്ഥലത്ത് ജനിച്ചു. 17ാം വയസ്സില്‍ ഹെഡ്മാസ്റ്ററായി ജോലിയില്‍ പ്രവേശിച്ചു. 1937 ല്‍ എറണാകുളം മഹാരാജാസ് കോളേജില്‍ അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു.കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, രാജ്യസഭാംഗം എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1961 ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, 1963 ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് എന്നിവ അദ്ദേഹത്തിന്റെ വിശ്വദര്‍ശനം എന്ന കൃതിക്ക് ലഭിച്ചു. ആദ്യത്തെ ജ്ഞാനപീഠം ജേതാവായിരുന്നു അദ്ദേഹം. 1965 ല്‍ ഓടക്കുഴല്‍ എന്ന കൃതിക്കാണ് അദ്ദേഹത്തിന് ജ്ഞാനപീഠം ലഭിച്ചത്. *1967* ല്‍ സോവിയറ്റ് ലാന്റ് നെഹ്‌റു അവാര്‍ഡ് ലഭിച്ചു. കൂടാതെ പദ്മഭൂഷണ്‍ ബഹുമതിയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മലയാള ഭാഷയെയും സാഹിത്യത്തെയും അതിധന്യമാക്കി ത്തീര്‍ത്ത ആ മഹത് ജീവിതം 1978 ഫെബ്രുവരി 2 ന്‌ അവസാനിച്ചു

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,812FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles