29 C
Kollam
Monday, June 14, 2021
spot_img

ജൂൺ 02 കവി വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ ജന്മവാര്‍ഷികദിനം


നുഷ്യനെ കേന്ദ്രമാക്കി, പ്രകൃതിയിൽ ചുവടുറപ്പിച്ചുകൊണ്ട്, തീവ്ര മനുഷ്യാനുഭവങ്ങളെ ആഴത്തിലും പരപ്പിലും കാവ്യാത്മകമായി ആവിഷ്കരിച്ച കവിയും ഭാഷാപണ്ഡിതനും അധ്യാപകനുമായ വിഷ്ണു നാരായണന്‍ നമ്പൂതിരി *1939* ജൂണ്‍ 2 ന് തിരുവല്ല ഇരിങ്ങോലില്‍ ശ്രീവല്ലി ഇല്ലത്ത് വിഷ്ണു നമ്പൂതിരിയുടെയും അദിതിയുടെയും മകനായി ജനിച്ചു. കോഴിക്കോട്, കൊല്ലം, പട്ടാമ്പി, എറണാകുളം, തൃപ്പൂണിത്തുറ, ചിറ്റൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലെ കോളജുകളില്‍ ഇംഗ്ലീഷ് അധ്യാപകനായി ജോലി നോക്കിയിട്ടുണ്ട്. ജോലിയില്‍ നിന്ന് പിരിഞ്ഞതിനു ശേഷം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തില്‍ ശാന്തിക്കാരനായി. ഇന്ത്യയെന്ന വികാരം, ആരണ്യകം, അതിര്‍ത്തിയിലേക്ക് ഒരു യാത്ര, ഉജ്ജയിനിയിലെ രാപ്പകലുകള്‍, മുഖമെവിടെ, ഭൂമിഗീതങ്ങള്‍, പ്രണയഗീതങ്ങള്‍, സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതം, ചാരുലത എന്നിവയാണ് പ്രധാന കവിതാസമാഹാരങ്ങള്‍. ‘അസാഹിതീയം’, ‘കവിതകളുടെ ഡി.എന്‍.എ.’ എന്നിവ ശ്രദ്ധേയമായ ലേഖനസമാഹാരങ്ങളാണ്. 2014 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, എഴുത്തച്ഛന്‍ പുരസ്‌കാരം, വയലാര്‍ പുരസ്‌കാരം, വള്ളത്തോള്‍ പുരസ്‌കാരം, ഓടക്കുഴല്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയ കവിയാണ് വിഷ്ണു നാരായണൻ നമ്പൂതിരി. പാരമ്പര്യ വഴികളിൽ അടിയുറച്ചും ആധുനികതയെ ചേർത്തു നിർത്തിയും കാവ്യപൂജ ചെയ്ത അദ്ദേഹം അസുഖബാധിതനായി ഏറെ നാളായി വീട്ടിൽ വിശ്രമത്തി ലായിരുന്നു. 2021 ഫെബ്രുവരി 25 ന് അന്തരിച്ചു

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,812FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles