26.9 C
Kollam
Monday, July 26, 2021
spot_img

ജൂലൈ 09 കോവിലന്റെ ജന്മവാര്‍ഷികദിനം

മലയാളത്തിലെ പ്രശസ്തനായ എഴുത്തുകാരനായിരുന്നു കോവിലന്‍. ഗുരുവായൂരിന് സമീപം കണ്ടാണശ്ശേരിയില്‍ 1923 ജൂലൈ 9 നാണ് ജനിച്ചത്. കോവിലന്‍ എന്നത് അദ്ദേഹത്തിന്റെ തൂലികാ നാമമായിരുന്നു. കണ്ടാണശ്ശേരി വട്ടോമ്പറമ്പില്‍ വേലപ്പന്‍ അയ്യപ്പന്‍ എന്നതായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. കണ്ടാണശ്ശേരി എക്‌സെല്‍സിയര്‍ സ്‌കൂളിലും, നെന്മിനി ഹയര്‍ എലമെന്ററി സ്‌കൂളിലും പാവറട്ടി സാഹിത്യ ദീപിക സംസ്‌കൃത കോളജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് റോയല്‍ ഇന്ത്യന്‍ നേവിയിലും കോര്‍ ഓഫ് സിഗ്‌നല്‍സിലും പ്രവര്‍ത്തിച്ചു.കഥകളുടെ യാഥാർത്ഥ്യവും ശക്തമാ‍യ കഥാപാത്രാവിഷ്കാരവും തുളച്ചുകയറുന്ന ഭാഷയും കോവിലന്റെ കഥകളെ വ്യത്യസ്തമാക്കുന്നു. പല പതിറ്റാണ്ടുകളായി മലയാള സാഹിത്യ, സാംസ്കാരിക മണ്ഡലങ്ങളിലെ ശക്തമായ സാന്നിദ്ധ്യമായിരുന്നു കോവിലൻ.

തോറ്റങ്ങള്‍, ശകുനം, ഭരതന്‍, ഹിമാലയം, ഒരിക്കല്‍ മനുഷ്യനായിരുന്നു, തിരഞ്ഞെടുത്ത കഥകള്‍, കോവിലന്റെ കഥകള്‍, ആത്മഭാവങ്ങള്‍, തട്ടകം തുടങ്ങിയവയാണ് പ്രധാന കൃതികള്‍. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്,വയലാര്‍ പുരസ്കാരം, മാതൃഭൂമി പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. 2006 ല്‍ കേരള സര്‍ക്കാറിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ പ്രമാണിച്ച് അദ്ദേഹത്തിനു ലഭിച്ചു. 2010 ജൂണ്‍ 2 ന് വാര്‍ദ്ധക്യസഹജമായ അസുഖം മൂലം 87ാം വയസ്സില്‍ കുന്ദംകുളത്തു വെച്ച് കോവിലന്‍ മരണമടഞ്ഞു.

Related Articles

stay connected

1,820FansLike
53FollowersFollow
1,840SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles