30.9 C
Kollam
Tuesday, August 3, 2021
spot_img

ജൂനിയർ ചേമ്പർ ഇന്റർനാഷണൽ സോൺ അംഗങ്ങൾ രക്തദാനം നടത്തി 

ചേംബർ അംഗങ്ങൾ ഐ എം എ യിൽ രക്തദാനം നടത്തുന്നു 

കൊല്ലം;രക്തദാനം മഹാദാനംഎന്ന ആശയവുമായി ജെ സി ഐ  കൊല്ലം ടൗൺ, ജെ സി ഐ കൊല്ലം റോയൽ, ജെ സി ഐ കോയിലോൺ മെട്രോ ഡോണ ലോമുകൾ ആശ്രാമം I M A ബ്ലഡ്‌ ബാങ്കിലും കൊല്ലം ജില്ലാ ആശുപത്രിയിലും അംഗങ്ങൾ രക്തം ദാനം ചെയ്തു. രണ്ടു ദിവസങ്ങളിലായി നടന്ന രക്ത ദാനത്തിന് ഇരവിപുരം എം എൽ എ എം നൗഷാദ് ആശംസകൾ അറിയിച്ചു. ജെസിഐ കൊല്ലം റോയൽ മുൻ പ്രസിഡന്റ് ഷിബു റാവുത്തർ, കൊല്ലം ടൌൺ പ്രസിഡന്റ്‌ വസീം നിഷാദ്, കോയിലോൺ മെട്രോ ഡോണ പ്രസിഡന്റ്‌ അശ്വതി ഷിനു എന്നിവരുടെ നേതൃത്വത്തിലാണ് ദ്വിദിന ക്യാമ്പ് നടന്നത്. ബ്ലഡ്‌ ഡോനെഷൻ ക്യാമ്പ് പ്രോഗ്രാം ഡയറക്ടർ ആദർശ്ഖന്ന, ജെ സി ഐ കൊല്ലം റോയൽ മുൻ പ്രസിഡന്റ്‌ കിഷോർ കുമാർ, ഡോക്ടർ സായി സംഗീത്, കിഷോർ, അഭിജിത്, അതുൽ, നിതീഷ് മോഹൻ, അനു,എന്നിവർ IMA ബ്ലഡ്‌ ബാങ്കിലും ചൈൽഡ് സൈക്കോളജിസ് റ്റ് ഡോക്ടർ ഷിനുദാസ്, ക്രൈംബ്രാഞ്ച് സർക്കിൽ ഇൻസ്‌പെക്ടർ വി ജോഷി, എക്സൈസ് ഓഫീസർ സജുകുമാർ, മോഹിത്, അരുൺകുമാർ, ബിന്നി എന്നിവർ കൊല്ലം ജില്ലാ ആശുപത്രി ബ്ലഡ്‌ ബാങ്കിലും രക്തം ദാനം ചെയ്തു.രക്ത ദാതാക്കൾക്ക്  IMA മെഡിക്കൽ ഓഫീസർ ഡോക്ടർ അനിത ബാലകൃഷ്ണൻ സർട്ടിഫിക്കേറ്റും ഫല വൃക്ഷ തൈകളും നൽകി.

Related Articles

Stay Connected

22,036FansLike
2,882FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles