29.9 C
Kollam
Sunday, January 23, 2022
spot_img

ജി.ദിവാകരൻപിള്ള സ്മാരകമന്ദിരത്തിന്‌ കല്ലിട്ടു

കൊല്ലം: മദർ തെരേസ പാലിയേറ്റീവ് സൊസൈറ്റിയുടെ ആസ്ഥാനമന്ദിരമായ ജി ദിവാകരൻപിള്ള സ്മാരകമന്ദിരത്തിന്‌ കല്ലിട്ടു. ഓച്ചിറ പായിക്കുഴി ഞാറക്കാട്ട് തെക്കതിൽ എസ്ഡി ഭവനിൽ ജി ദിവാകരൻപിള്ളയുടെ സ്മരണാർഥം ആറര സെന്റ് ഭൂമിയിലാണ്‌ കുടുംബാംഗങ്ങൾ കെട്ടിടം നിർമിച്ചു നൽകുന്നത്. ജി ദിവാകരൻപിള്ള യുടെ ഭാര്യ ജെ സരോജിനിയമ്മ കെട്ടിടത്തിന്‌ കല്ലിട്ടു. മദർ തെരേസ പാലിയേറ്റീവ് കെയർ പ്രസിഡന്റ് പി ബി സത്യദേവൻ അധ്യക്ഷനായി. ജി ദിവാകരൻപിള്ളയുടെ കുടുംബാംഗങ്ങളായ എസ് ഡി സിന്ധു, എസ് ഡി ബിന്ദു, സന്തോഷ് ഇന്ദിര എന്നിവർ ചടങ്ങിനെത്തി. പാലിയേറ്റീവ് രംഗത്ത് പ്രവർത്തിക്കുന്ന ഡോ. ആർ സുരേഷ്, ഡോ. നാരായണക്കുറുപ്പ്, ഡോ. സുനിൽകുമാർ, ഡോ. വികില, ഡോ. ശ്രീജിത്, സിന്ദു, അനിത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ, മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു, ബി ശ്രീദേവി, എസ് സദാശിവൻ, വസന്ത രമേഷ്, സുരേഷ് താനുവേലിൽ, മധു മാവോലിൽ, സുൾഫിയ ഷെറിൻ എന്നിവർ പങ്കെടുത്തു. പാലിയേറ്റിവ് സൊസൈറ്റി സെക്രട്ടറി വിശ്വനാഥപിള്ള മഞ്ഞിപ്പുഴ സ്വാഗതവും വിജയാ കമൽ നന്ദിയും പറഞ്ഞു. 

Related Articles

stay connected

3,050FansLike
827FollowersFollow
7,010SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles