കൊല്ലം: ഗവ. വിക്ടോറിയ ആശുപത്രിയിൽ എം മുകേഷ് എംഎൽഎ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. കോവിഡ് മാനദണ്ഡ പാലനത്തിൽ മുതിർന്നവർക്ക് മാതൃകയാണ് കുട്ടികൾ. സ്കൂൾ തുറന്നു പ്രവർത്തിച്ചിട്ടും രോഗവ്യാപനം ഉണ്ടാകാത്തതിന്റെ കാരണവും ഇതുതന്നെയാണ്. വാക്സിനേഷൻ കൂടി നേടിക്കഴിഞ്ഞാൽ കുട്ടികൾക്ക് സുരക്ഷിതരായി തുടരാനാകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയൽ, ആരോഗ്യ–വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷൻ പി കെ ഗോപൻ, ഡിഎംഒ ബിന്ദു മോഹൻ, ജില്ലാ സർവൈലൻസ് ഓഫീസർ ആർ സന്ധ്യ, ആർസിഎച്ച് ഓഫീസർ എം എസ് അനു, വിക്ടോറിയ ആശുപത്രി സൂപ്രണ്ട് കൃഷ്ണവേണി തുടങ്ങിയവർ പങ്കെടുത്തു.