24.9 C
Kollam
Sunday, September 25, 2022
spot_img

ജില്ലയിൽ വന്ധ്യംകരിച്ചത്‌ 34,760 നായ്ക്കളെ  

കൊല്ലം: ജില്ലയിൽ രണ്ടു വർഷത്തിനിടെ ജനനനിയന്ത്രണ ശസ്ത്രക്രിയക്ക്‌ വിധേയമാക്കിയത്‌ 34,760 നായകളെ. ജില്ലാ  പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന എബിസി പദ്ധതി അനുസരിച്ചാണിത്‌.  തെരുവിൽനിന്നു പിടികൂടുന്ന നായകളെ പ്രത്യേകം സജ്ജമാക്കിയ ശസ്ത്രക്രിയാ കേന്ദ്രങ്ങളിൽ എത്തിച്ച്‌ വന്ധ്യംകരണത്തിനുശേഷം മൂന്നു ദിവസത്തോളം പ്രത്യേക കൂടുകളിൽ പാർപ്പിക്കും. ആന്റിബയോട്ടിക്കുകളും പേവിഷ പ്രതിരോധ മരുന്നുകളും നൽകി മുറിവുണങ്ങിയശേഷം പിടിച്ചസ്ഥലത്തു തന്നെ തിരിച്ചുവിടും. നിലവിൽ ജില്ലയിൽ 74,416 തെരുവു‌നായകൾ ഉണ്ടെന്നാണ്‌ മൃഗസംരക്ഷണവകുപ്പ്‌ കണക്ക്‌.  ഒരു ജോടി തെരുവുനായ മൂന്നുവർഷത്തിനുള്ളിൽ 33000 എണ്ണമായി പെരുകുമെന്നാണ്‌ കേന്ദ്ര മൃഗക്ഷേമ വകുപ്പിന്റെ കണക്ക്‌. നേരത്തെ ജില്ലയിൽ വന്ധ്യംകരിച്ച 2000 നായകളെ ഗ്രീൻ കോളർ അണിയിച്ചിരുന്നു. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന കോളർ അപ് എന്ന സംഘടന വഴി റോട്ടറി ക്ലബ്ബാണ്‌   ഗ്രീൻ കോളർ സൗജന്യമായി സംഭാവന ചെയ്‌തത്. നായകളെ തിരിച്ചറിയാനും അപകടം ഒഴിവാക്കാനും ഗ്രീൻ കോളർ ഉപകരിക്കും. ഇത്തരം നായകൾ കടിച്ചാൽ  പേവിഷ പ്രതിരോധ കുത്തിവയ്‌പ്‌ എടുക്കേണ്ടതില്ലെന്ന്‌   ജില്ലാ എബിസി  കോ –-ഓർഡിനേറ്റർ ഡി ഷൈൻകുമാർ പറഞ്ഞു.  

തെരുവുനായകളുടെ പ്രജനന നിയന്ത്രണ ശസ്ത്രക്രിയക്കായി എട്ട് വെറ്ററിനറി സർജന്മാരെയാണ്‌ നിയമിച്ചിട്ടുള്ളത്‌. പരിശീലനം ലഭിച്ച 32 ഡോഗ് ഹാൻഡ്‌ലർമാരെയും നിയമിച്ചു. പദ്ധതിയുമായി സഹകരിക്കാത്ത  33പഞ്ചായത്ത്‌ നിലവിലുണ്ട്‌. പദ്ധതിക്കായി ഒരു ലക്ഷം രൂപ വകയിരുത്തിയെങ്കിലും മറ്റു പശ്ചാത്തല സൗകര്യം ഈ പഞ്ചായത്തുകൾ ഒരുക്കിയിട്ടില്ല. നിലവിലെ കണക്ക്‌ അനുസരിച്ച്‌ 160 നായകളെ  ശസ്‌ത്രക്രിയക്ക്‌ വിധേയമാക്കാൻ ഒരു ലക്ഷം രൂപ ചെലവ്‌ വരും. അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്ന മുറയ്ക്ക് മുൻഗണന അടിസ്ഥാനത്തിൽ  ശസ്ത്രക്രിയ ക്യാമ്പുകൾ വിപുലമാക്കുമെന്ന്‌  ഡോ. ഡി ഷൈൻകുമാർ  പറഞ്ഞു. നഗരത്തിൽ 551 എണ്ണംനഗരത്തിൽ  രണ്ടു മാസത്തിനിടെ വന്ധ്യംകരിച്ചത്‌ 551 തെരുവുനായകളെ. ഡിസംബർ 27നു തുടക്കമിട്ട പദ്ധതി മാർച്ച്‌ 27നകം പൂർത്തീകരിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. അഞ്ചാലുംമൂട്‌ മൃഗാശുപതിയിലാണ്‌ ശസ്‌ത്രക്രിയ നടത്തുന്നത്‌. ദിവസം 10 മുതൽ 15 നായകളെ ഇവിടെ ജനനനിയന്ത്രണ ശസ്ത്രക്രിയക്ക്‌ വിധേയമാക്കുന്നതായി കൊല്ലം നഗരസഭയിലെ നിർവഹണ ഉദ്യോഗസ്ഥ ഡോ. വി ആർ മിനി പറഞ്ഞു.

Related Articles

stay connected

3,940FansLike
800FollowersFollow
24,300SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles