26.9 C
Kollam
Monday, July 26, 2021
spot_img

ജാമ്യത്തിലിറങ്ങിയ പ്രതി എഎസ്ഐയെ ആക്രമിച്ചു കൈയൊടിച്ചു

കൊല്ലം; പൂയപ്പള്ളി പോലീസ്സ്റ്റേഷൻ പരിധിയിലെ ചെറുവക്കൽ  കൊട്ടൂർകുന്നിലാണ് പോലീസിനുനേരെ അക്രമം ഉണ്ടായത്. പൂയപ്പള്ളിസ്റ്റേഷനിലെ എഎസ്ഐ കൃഷ്ണൻകുട്ടിക്കാണ്
പ്രതിയുടെ അക്രമത്തിൽ പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി
എട്ടുമണിയോടെയാണ് സംഭവം. ചെറുവക്കലിൽ ചാരായംവാറ്റിലും കഞ്ചാവുകേസിലും പ്രതിയായ ചെറുവക്കൽ കോട്ടൂർകുന്നിൽ ഇടയിറത്തു വീട്ടിൽ ഷിബുയെന്നു വിളിക്കുന്ന പ്രകാശനാണ്  പൊലീസുകാരെ ആക്രമിച്ചത്. 

ജാമ്യത്തിലിറങ്ങിയ പ്രതി ചെറുവക്കൽ കോട്ടൂർകുന്നിലെ അമ്പിളിയുടെ വീട്ടിലെത്തി ചാരായംവാറ്റു വിവരം പോലീസിനെ അറിയിച്ചത് അമ്പിളി ആണെന്നു പറഞ്ഞു അക്രമം നടത്തുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൂയപ്പള്ളി പോലീസ് സ്റ്റേഷനിലെ അഡീഷണൽ എസ് ഐ കൃഷ്ണൻകുട്ടിയും സിവിൽ പോലീസ്ഓഫീസർ മാരായ  അനീഷ് , വിജേഷ് എന്നിവർ സ്ഥലത്ത് എത്തുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ  പോലീസ് പ്രകാശിനെ കയ്യോടെ പിടികൂടി പോലീസ് ജീപ്പിനുള്ളിലേയ്ക്ക് കയറ്റുന്നതിനിടയിൽ എഎസ്ഐ കൃഷ്‌ണൻകുട്ടിയെ പ്രകാശൻ ചവിട്ടിവീഴ്ത്തി. നിലത്തുവീണ എഎസ്ഐയെ ഒപ്പമുള്ള പോലീസുകാർ പിടിച്ചെണീപ്പിക്കുന്നതിനിടയിൽ പ്രതിയായ പ്രകാശൻ ഓടിരക്ഷപ്പെടുകയായിരുന്നു. വീഴ്ചയിൽ എഎസ് ഐ കൃഷ്ണൻകുട്ടിയുടെ കൈയൊടിഞ്ഞു. കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു പ്ലാസ്റ്റർ ഇട്ടു. ചെറുവക്കൽ ഇടയിറത്ത് വീട്ടിൽ പ്രകാശ് (44) നിരവധി കേസുകളിൽ  പ്രതിയാണ്.  ചാരായംവാറ്റ് , കഞ്ചാവ് കച്ചവടം തുടങ്ങി ക്രിമിനൽ പശ്ചാത്തലമുള്ള പ്രതിയാണ് പ്രകാശെന്നു പോലീസ് പറഞ്ഞു പ്രത്യേക  അനേഷണ സംഘത്തെ രൂപികരിച്ചു പ്രതിയ്ക്കുവേണ്ടി പോലീസ് അന്വേക്ഷണം ഊർജിതമാക്കി.

Related Articles

Stay Connected

22,036FansLike
2,870FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles