27.9 C
Kollam
Monday, June 14, 2021
spot_img

ജയൻ മലയാള സിനിമയിലെ അസ്തമിക്കാത്ത സൂര്യൻ ; ഒരോർമ്മകുറിപ്പ് 

കൊല്ലം: മരിച്ചിട്ടും മരിക്കാത്തതരമാണ്  ജയൻ എന്ന അതുല്യനടൻ . മലയാള സിനിമയുടെ ആദ്യ സൂപ്പർ സ്റ്റാർ കൊല്ലത്തുനിന്നും മലയാള സിനിമാ പ്രേമികളുടെ ഹൃദയം കീഴടക്കിയ കൊല്ലം കാരനായ കൃഷ്ണൻ നായർ എന്ന ജയൻ  കാലയവനിക്കുള്ളിൽ  മറഞ്ഞിട്ട് നാലുപതിറ്റാണ്ടുകൾ കഴിഞ്ഞെന്ന്  മലയാളികൾക്ക്  ഒരിക്കലും  വിശ്വാസിക്കാൻ പറ്റാത്തവിധം മലയാളസിനിമാ പ്രേമികളുടെ ഹൃദയത്തിൽ ചേക്കേറിയ ഇതിഹാസതാരം   ഇന്നും യുവത്വമാണ്  ജയൻ എന്ന താരത്തിന്  ജയന്റെ നാല്പതാം ചരമ വാർഷികദിനത്തിൽ  കൊറോണക്കാലമായിട്ടുപോലും ആരാധകർ  ജയന്റെ ഓർമ്മകൾ പുതുക്കി കേരളം മുഴുവൻ  ജയനോടൊപ്പം അഭിനയിച്ച മുൻനിര നടന്മാർ നടികൾ അന്നത്തെ സംവിധായകർ  മറ്റുസിനിമാ പ്രവർത്തകരും കണ്ടും കേട്ടും അനു ഭവിച്ചു അറിഞ്ഞതുമായ ജയനെക്കുറിച്ചുള്ള വിശേഷ ങ്ങളും  പുതിയതലമുറപോലും ആവേശത്തോടെ വായിക്കുകയും കാണുകയും ചെയ്യുന്നു  സിനിമാ പ്രേമി കളും ആസ്വാദ കരും വ്യത്യസ്‍തങ്ങളായ കൂട്ടായ്മകളിൽ കുറിച്ചിടുന്ന ഹൃദയം തൊട്ടുള്ള വാക്കു കളും ജയൻ എന്ന താര സൂര്യന്റെ താരമൂല്യം അത്രയ്ക്കുണ്ട് ജരാനരകൾ ബാധിക്കാത്ത ജയൻ  ഇന്നും ആരാധകരുടെ മനസ്സിൽ പൗരുക്ഷത്തിന്റെ പ്രതീകമായി അജയ്യനായി ജീവിക്കുന്നു 

1980 നവംബർ 16 നു മദ്രാസിലെ ഷോലാവരം  എന്ന പഴയ എയർസ്ട്രിപ്പിൽ  കോളിളക്കം സിനിമയുടെ ഷൂട്ടിംഗിനിടെ ഹെലികോപ്റ്റർ അപകടത്തിൽ ആ ജീവൻ പൊലിഞ്ഞപ്പോൾ  ഇന്ത്യൻ സിനിമാലോകം തന്നെ  ഞെട്ടിത്തരിച്ചു  അഭിനയത്തിന്റെ പൂർണ്ണതയ്ക്കുവേണ്ടി  ജീവൻബലിയർപ്പിച്ച   ഏകനടൻ  സിനിമയിൽ ജയൻ തന്നെയാണ്  എങ്കിലും ഇന്നും ആ മരണം ഉൾ ക്കൊള്ളാൻ കഴിയാത്തവർ  നിരവധിഉണ്ടെന്നുള്ളതാണ്  സത്യം. മലയാള സിനിമയിലെ ‘എവര്‍ ഗ്രീന്‍ ആക്ഷന്‍ ഹീറോ’ എന്നു വിശേഷിപ്പിക്കാ വുന്ന ജയന്‍ എന്ന ഇതിഹാസനായകന്‍ കാലയവനിക്കുള്ളിലേക്ക് മറഞ്ഞിട്ട് നാൽപ്പത്  വര്‍ഷങ്ങൾ കഴിയുന്നു. ജയന്‍ എന്ന കലാകാരന് മുന്‍പേ വന്നവര്‍ക്കും പിന്നീടു വന്നു മറഞ്ഞുപോയ വര്‍ക്കും ലഭിക്കാത്ത  ജനസ്വീകാര്യതയാണ്  അദ്ദേഹത്തിനു ലഭിച്ചത് എല്ലാ തല മുറയിലേയും ഇഷ്ട നടനായി ജയന്‍ ഇന്നും നിലനില്‍ക്കുന്നതും അതുകൊണ്ടുതന്നെയാണ്. ചുരുങ്ങിയ കാലയളവിനുള്ളില്‍ ചെറുതുംവലുതുമായ വേഷങ്ങളില്‍ 125 ഓളം സിനിമകളില്‍ അഭിനയിച്ച   അദ്ദേഹം നായകനായി അഭിനയിച്ച് 1980 ഏപ്രില്‍ മാസത്തില്‍ റിലീസ് ചെയ്ത ഐ. വി. ശശി യുടെ ‘അങ്ങാടി’ സൂപ്പര്‍ ഹിറ്റ് ആയി തിയ്യേറ്ററുകളില്‍ നിറഞ്ഞസദസ്സ കളില്‍ പ്രദര്‍ശനം തുടരുന്ന സമയത്താണ് ‘ജയന്‍ മരണപ്പെട്ടു’ എന്നവാര്‍ത്ത പുറത്തു വരുന്നത്. ടി. ദാമോദരൻ തിരക്കഥ എഴുതി യ ‘അങ്ങാടി’ യിലെ പ്രശസ്തമായ ഡയലോഗ് സോഷ്യൽ മീഡിയയിൽ ഇന്നും നിറഞ്ഞു നിൽക്കുന്നു എന്നത് ജയൻ   എന്ന അഭിനേതാവിനു ലഭിച്ചി ട്ടുള്ള ജനപ്രീതിയാണ് കാണിക്കുന്നത് . അന്നും ഇന്നും ഈ ഡയലോഗ് കേട്ട് കയ്യടിക്കാത്ത പ്രേക്ഷകർ ഇല്ലാ എന്നതാണ് സത്യം ഘനഗാംഭീര്യ മാര്‍ന്ന ശബ്ദ ത്തില്‍ ആകര്‍ഷക മായ സംഭാഷണ ശൈലിയും വശ്യതയാര്‍ന്ന ചിരിയും സാഹസിക രംഗങ്ങളിലെ മെയ്വഴക്കവും പ്രേക്ഷകര്‍,  യുവജനങ്ങള്‍ ജയൻ എന്ന അഭിനേതാവിനെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചു. സംഘട്ടനരംഗങ്ങൾ മാത്രമല്ല ഗാന രംഗങ്ങളിലും തനതുശൈലി യി ലൂടെ ജയൻ തന്റെപ്രതിഭ തെളിയിച്ചു.മനുഷ്യ മൃഗം, അങ്ങാടി, ലൗ ഇന്‍ സിംഗപ്പൂര്‍, നായാട്ട്, പ്രഭു,  ശക്തി, കരിമ്പന, കാന്തവലയം, പുതിയ വെളിച്ചം,  തടവറ, ഏതോ ഒരു സ്വപ്നം, ചന്ദ്രഹാസം, തീ നാളങ്ങള്‍, മാമാങ്കം, പാലാട്ടു കുഞ്ഞിക്കണ്ണന്‍ തുടങ്ങിയ ചിത്രങ്ങളിലെ ഗാനരംഗങ്ങൾ എടുത്തു പറയേണ്ടതാണ്. മദ്രാസ്സിലെ (ചെന്നൈ) ഷോലാവരം എന്നസ്ഥലത്ത് നടന്ന കോളിളക്കം സിനിമയുടെ ക്ളൈമാക്സ്   ചിത്രീകരണത്തിനായി  തോട്ടങ്ങളിൽ  മരുന്നു തളിക്കുന്ന  ഹെലികോപ്റ്റര്‍ ആയിരുന്നു പഴക്കം ചെന്ന കോപ്ടർ ഉപയോഗിച്ചതാണ്  അപകടത്തിന് കാരണം എന്ന് അന്നും ഇന്നും പറയുന്നുണ്ട് വില്ലനായ ബാലന്‍ കെ. നായര്‍ ഇതില്‍ കയറി  രക്ഷപെടാൻ ശ്രമിക്കുമ്പോള്‍ പറന്നുയർന്ന ഹെലി കോപ്റ്ററിന്റെ  ലാന്റിംഗ് പാഡിൽ  ജയൻ പിടിച്ചു കയറി വില്ലനെ കീഴ്പ്പെടുത്തു വാൻ ശ്രമിക്കുന്ന  സീൻ ചിത്രീകരിക്കുന്നതിനിടയിൽ   ഉണ്ടായ അപകടം യാദൃച്ഛികമോ വരുത്തി തീർത്തതോ എന്ന് ഇന്നും അഭ്യൂഹമുണ്ട്. ആരാധകരിൽ അക്ഷരാർത്ഥത്തിൽ മലയാള സിനിമാ ലോകം നടുങ്ങി നിശ്ചലമായ ദിവസ മായിരുന്നു അന്ന്. ജയൻ എന്ന നടന് പകരം വെക്കാൻ മലയാള സിനിമയിൽ ഇന്നും മറ്റൊരൾ ഇല്ല ആ സിംഹാസനം ഇന്നും ഒഴിഞ്ഞു തന്നെ  ജയന്റെ മരണ ശേഷം അദ്ദേഹ ത്തിന്റെ രൂപസാദൃശ്യ മുള്ള പലരും അഭിനയരംഗത്തേക്കു വന്നു.  ഇന്നും മലയാള സിനിമയുടെ  ആക്ഷന്‍ ഹീറോ യുടെ സിംഹാസനം ഒഴിഞ്ഞുതന്നെ കിടക്കുന്നു  ജയന് തുല്യം ജയൻ മാത്രം

റിപ്പോർട്ട് : സുരേഷ് ചൈത്രം 

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,809FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles