Home Latest News ജനവിധിയിൽ സംതൃപ്തി എന്നും കേരളത്തിലെ ജനങ്ങളോട് നന്ദി രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി

ജനവിധിയിൽ സംതൃപ്തി എന്നും കേരളത്തിലെ ജനങ്ങളോട് നന്ദി രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി

by Green Media Vision


തിരുവനന്തപുരം :ജനങ്ങൾ ഞങ്ങളെ വിശ്വസിച്ചു. ഞങ്ങൾ ജനങ്ങളെയും . എല്ലാ പാർട്ടി പ്രവർത്തകർക്കും ജനങ്ങൾക്കും അഭിവാദ്യമർപ്പിച്ച് മുഖ്യമന്ത്രി ചുവന്ന ലഡു വിതരണം ചെയ്ത് മുഖ്യമന്ത്രി സന്തോഷം പങ്കു വച്ചു നിയമസഭാതിരഞ്ഞെടുപ്പിൽ കേരളത്തിൽഇടതുപക്ഷത്തിന്റെ വൻ വിജയത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമ പ്രവർത്തകർക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെ നാടിന്റെ താല്പര്യങ്ങൾ സംരക്ഷിക്കാൻ മാധ്യമങ്ങൾ തയ്യാറകണം. വികസനം മരവിപ്പിക്കാൻ കേന്ദ്ര ഏജൻസികളെ ഇറക്കിയിട്ടും ജനക്ഷേമകരമായ കാര്യങ്ങൾ ചെയ്ത സർക്കാരിനെ ജനങ്ങൾ കൈവിട്ടില്ല. വിജയത്തിന്റെ നേരവകാശികൾ ജനങ്ങളാണ്. ഈ വിജയം ചരിത്ര വിജയമാണ്. ഇവിടെ വർഗ്ഗീയതയ്ക്ക് സ്ഥാനമില്ലെന്ന് ജനം തിരിച്ചറിഞ്ഞു. കോവിഡ് കാലത്ത് ഒന്നിച്ച് പ്രവർത്തിക്കേണ്ട പ്രതിപക്ഷം തെറ്റിധാരണപരത്തി. തുടർ ഭരണം ഉണ്ടാകുമെന്നും ബി ജെ പി യുടെ അക്കൗണ്ട് പൂട്ടുമെന്ന് പറഞ്ഞതും സംഭവിച്ചു. കടപുഴകി വീണമരമാണ് യൂഡിഎഫ് . 140 സീറ്റിൽ 90 ഉം നേടാൻ സഹായിച്ചത് ജനങ്ങൾ ഭരണത്തെ രണ്ട് കയ്യും നീട്ടി സ്വീകരിച്ചു എന്നതിന്റെ തെളിവാണ് . എന്നാൽ ചില വലതു പക്ഷമാധ്യമങ്ങൾ ഭരണകൂടത്തിന്റെ നല്ല പ്രവർത്തനങ്ങളെ മര്യാധ കെട്ടരീതിയിൽ കരിതേച്ച് കാണിക്കാൻ ശ്രമിച്ചെങ്കിലും അത് ജനങ്ങൾ അംഗീകരിച്ചില്ല. മാധ്യമങ്ങൾ പറയുന്നത് കേൾക്കുന്നവരല്ല ജനങ്ങൾ ശരിയും തെറ്റും അവർക്ക് തിരിച്ചറിയാൻ കഴിയും. ഇനിയും എൽ ഡി എഫ് സർക്കാർ ജനോപകാര പ്രവർത്തനങ്ങളുമായി തന്നെ മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു

You may also like

Leave a Comment