വയനാട്: വയനാട് കുറുക്കന്മൂലയിലെ ജനവാസമേഖലയില്‍ ഇറങ്ങി വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവയുടെ ചിത്രം വനംവകുപ്പ് പുറത്തുവിട്ടു. പകൽവെളിച്ചത്ത് വനപാലകര്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറയിലാണ് കടുവ കുടുങ്ങിയത്. കടുവയുടെ കഴുത്തില്‍ ആഴത്തില്‍ മുറിവുണ്ട്. കടുവക്കാ യുള്ള തിരച്ചില്‍ തുടരുന്നതിനിടെ യാണ് നിരീക്ഷണ ക്യാമറയില്‍ ചിത്രം പതിഞ്ഞത്. കടുവയെ തിരയാന്‍ കഴിഞ്ഞ ദിവസം കുങ്കിയാനകളെ എത്തിച്ചിരുന്നു. മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ നിന്നുമാണ് 2 കുങ്കിയാനകളെ എത്തിച്ചത്. ഇന്ന് രാവിലെ വീണ്ടും കുങ്കിയാനകളെ ഉപയോഗിച്ച് തിരച്ചിലുകള്‍ നടത്തും. അതിനിടെ തിരച്ചിൽ നടന്നുകൊണ്ടി രിക്കവേ കടുവ ഇന്നും നാട്ടിലിറങ്ങി. വനം വകുപ്പ് സ്ഥാപിച്ച കൂടിനു സമീപമാണ് കടുവയുടെ പുതിയ കാൽപാടുകൾ കണ്ടെത്തിയത്. മേഖലയിൽ വ്യാപക തിരച്ചിൽ നടന്നുകൊണ്ടിരിക്കുകയാണ് എന്ന് വനം വകുപ്പ് അറിയിച്ചു. 16 ദിവസത്തിനിടെ 15 വളര്‍ത്തുമൃഗങ്ങളെയാണ് കടുവ പിടികൂടിയത്. ജനങ്ങളുടെ ആശങ്ക ശക്തമായതോടെയാണ് കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് കുങ്കിയാനകളെ എത്തിച്ചത്.