Home Latest NewsNewsElection ജനത്തിൻ്റെ കണ്ണിൽ പൊടിയിടുന്ന  എക്സിറ്റ് പോൾ

ജനത്തിൻ്റെ കണ്ണിൽ പൊടിയിടുന്ന  എക്സിറ്റ് പോൾ

by Green Media Vision

ഭരിക്കുന്ന  സർക്കാരുകളെ  ഉയർത്തിക്കാട്ടുന്ന എക്സിറ്റ് പോളുകളിൽ വിശ്വാസ്യതയില്ലാതെ ജനം. കേരളത്തിലെ  ചാനലുകൾ ഇപ്പോൾ എക്സിറ്റ് പോളുകൾക്കു പിന്നാലെയാണ് .ഇതൊരു കച്ചവട തന്ത്രമാണ് ഓടുന്നവന് മുൻപേ ഒരുമുഴം നീട്ടി എറിയണം എന്ന് പഴഞ്ചൊല്ലുപോലെ ഭരണ നേതൃത്വത്തിന് പറ്റുന്ന  പോലെയൊക്കെ ഒത്താശ ചെയ്താൽ കിട്ടുന്നത് കോടികളുടെ പരസ്യമാണ്.അടുത്തകാലത്തായി പരസ്യവരുമാനമാനം  കുറയുകയും ജീവനക്കാരെ ഒഴിവാക്കുകയും ചെയ്ത ചാനലുകളും  പത്രങ്ങളുമാണ് ഇതിനു പിന്നിൽ കന്യാകുമാരി മുതൽ കാസർഗോഡ് വരെ  നീണ്ടുകിടക്കുന്ന സ്ഥലങ്ങളിലിലെല്ലാം പോയി സർവേ നടത്തിയ എത്ര ചാനലുകളും പത്രങ്ങളും ഉണ്ട് ഇതൊരു  ചോദ്യമാണ് .?എല്ലാം  ഒരു ജോത്സ്യപ്രവചനമാണ്  ഒത്താൽ ഒത്തു കിട്ടിയാൽ ഊട്ടി. എന്നുപറയും പോലെ ഏതു സാമാന്യ ബോധം ഉളളവനും പറയാൻ കഴിയും ജനോപകാരപ്രദമായ ഭരണം കാഴ്ചവെച്ച പാർട്ടികൾ വീണ്ടും തിരഞ്ഞെടുപ്പിൽ മുന്നിൽ എത്തുമെന്ന് .ഇതൊരു  മഹത്പ്രവചനം എന്ന രീതിയിൽ കൊണ്ടാടുന്ന  മുഖ്യധാരാ മാധ്യമങ്ങളുടെ ചർച്ചകളും ആവേശവും കാണുമ്പോൾ തോന്നുന്നത് .ഈ ലോകത്തെ എല്ലാ കാര്യങ്ങളും പ്രവചിക്കാൻ  കഴിവുള്ളവർ ആണ് ഇവരെന്നാണ് .പിന്നെ എന്തുകൊണ്ട് കോവിഡിന്റെ രണ്ടാം വരവ് ഒരു ചാനൽ സർവേയ്ക്കും പ്രവചിക്കാൻ പറ്റാഞ്ഞത് .സർവേ എന്ന പേരിൽ നടത്തുന്ന റേറ്റിങിന് വേണ്ടിയുള്ള തത്രപ്പാട് ഇപ്പോൾ  ഏതു സാധാരണക്കാരനും മനസ്സിലാകും എന്ന്   മനസ്സിലാക്കേണ്ടതുണ്ട് . .എൽ ഡി എഫ് വീണ്ടും അധികാരത്തിൽ വരുമെന്ന് നിയമസഭാ ഇലക്ഷൻ കഴിഞ്ഞപ്പോൾ അവർതന്നെ വ്യക്തമാക്കിയിരുന്നു? അപ്പോൾ പിന്നെ ഈ കാണിക്കുന്ന എക്സിറ്റ് പോൾ എന്തിനു വേണ്ടി ! തുടർഭരണം കിട്ടുമ്പോൾ എങ്ങും നോക്കാതെ സർക്കാർ പരസ്യം ഒഴുകിയെത്തുമെന്ന ലക്‌ഷ്യം തന്നെയല്ലേ? . എല്ലാം ഒരു കച്ചവടം തന്നെയാണല്ലോ പൊതുജനം ഇതെല്ലം വിഴുങ്ങാൻ വിധിക്കപെട്ടവരും 

You may also like

Leave a Comment