29.9 C
Kollam
Sunday, January 23, 2022
spot_img

ജനം പ്രതിഷേധിക്കുമ്പോൾ മുഖത്തേക്ക് കാർക്കിച്ച് തുപ്പരുത് ; ജോജുവിനെ വിമർശിച്ചു സംവിധായകൻ ആലപ്പി അഷ്റഫ്

കോൺഗ്രസ് നടത്തിയ വഴിതടയൽ സമരത്തെത്തുടർന്നുണ്ടായ സംഭവത്തിൽ പ്രതികരണവുമായി സംവിധായകൻ ആലപ്പി അഷ്റഫ്. ജോജുവിന്‍റെ നേരേ ചോദ്യമുയർത്തിയ ആ മനുഷ്യനാണ് എന്‍റെ പ്രതിനിധി. ഒരു പക്ഷേ, ഒരു കാലി ചായപോലും കുടിക്കാനാവാതെ ഒഴിഞ്ഞ വയറുമായ് സമരമുഖത്തെത്തിയ ആ വ്യക്തിയെ നമുക്കെങ്ങനെ തള്ളി പറയാനാകും. ഫാസിസ്റ്റ് നയങ്ങളിൽ പെറുതിമുട്ടുന്ന ശരാശരി ഭാരതീയന്‍റെ പ്രതിനിധിയാണ യാൾ. ജോജു അടക്കമുള്ള താരങ്ങൾ തമിഴ്‌നടൻ വിജയിയെ കണ്ടു പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പ്
“നിന്‍റെ കൈയ്യിൽ കാശുണ്ട് ” .
ജോജുവിന്‍റെ നേരേ ചോദ്യമുയർത്തിയ ആ മനുഷ്യനാണ് എന്‍റെ പ്രതിനിധി.
ഒരു പക്ഷേ, ഒരു കാലി ചായപോലും കുടിക്കാനാവാതെ ഒഴിഞ്ഞ വയറുമായ് സമരമുഖത്തെത്തിയ ആ വ്യക്തിയെ നമുക്കെങ്ങനെ തള്ളി പറയാനാകും. ഫാസിസ്റ്റ് നയങ്ങളിൽ പെറുതിമുട്ടുന്ന ശരാശരി ഭാരതീയന്‍റെ പ്രതിനിധിയാണ യാൾ. ആ പാവത്തിന് മുന്നിൽ മുണ്ടും തെറുത്തു കുത്തി അതേടാ ഞാൻ കാശുള്ളവനാണന്ന് ആക്രോശിക്കുന്നത് ഹീറോയിസമാണങ്കിൽ എനിക്ക് ഒന്നും പറയാനില്ല. പണമുണ്ടങ്കിൽ മാസ്ക്കും ധരിക്കേണ്ട എന്നുണ്ടോ. പക്ഷേ ഒന്നുമറക്കണ്ട അരാഷ്ട്രീയവാദം ആപത്താണ്. RTO ഓഫീസിൽ കയറി ഭീഷണി മുഴക്കി കേരളം കത്തിക്കുമെന്നു പറഞ്ഞ ലക്ഷക്കണക്കിന് ഫാൻസ് പിൻബലമുള്ള ബ്ലോഗറന്മാരുടെ ആരാധനക്കൂട്ടം സോഷ്യൽ മീഡിയായിൽ നിറഞ്ഞാടിയത് നാം കണ്ടതാണ്. നൂറുകോടിക്ക് മേൽ പ്രതിഫലം വാങ്ങുന്ന തമിഴ്‌നടൻ വിജയ് എന്ന മനുഷ്യനെ  കണ്ടു പഠിക്കേണ്ടതുണ്ടു. അദ്ദേഹം പെട്രോൾ വില വർദ്ധനവിനെതിരെ സൈക്കളിൽ നടത്തിയ പ്രതിഷേധയാത്ര ആ നടൻ സമൂഹത്തോടുള്ള തൻ്റെ പ്രതിബദ്ധത അടയാളപ്പെടുത്തുകയായി രുന്നു. ജീവിതം മുന്നോട്ട് കൊണ്ടു പോകാനാകാതെ പൊറുതിമുട്ടുന്ന ജനം പ്രതിഷേധിക്കുമ്പോൾ അവരുടെ മുഖത്തേക്ക് ദയവായ് നിങ്ങൾ കർക്കിച്ച് തുപ്പരുത്.

Related Articles

stay connected

3,050FansLike
827FollowersFollow
7,010SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles