25.5 C
Kollam
Tuesday, August 9, 2022
spot_img

ചോർന്നൊലിക്കുന്നവീട്ടിൽ വർഷങ്ങളായി ദുരിതജീവിതം നയിക്കുന്ന ജാസ്മിയുടെ കുടുംബത്തിന് മനുഷ്യാവകാശ പ്രവർത്തകരുടെ സഹായം

കൊല്ലം : മഴയത്ത് ചോർന്നൊലിക്കുന്ന വീട്ടിൽ വർഷങ്ങളായി ദുരിത ജീവിതം നയിക്കുന്ന ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് സജീന മൻസിലിൽ ജാസ്മിയുടെ കുടുംബത്തിന് മനുഷ്യാവകാശ പ്രവർത്തകരുടെ നേതൃത്വത്തിൽ താൽക്കാലിക ആശ്വാസവും ധനസഹായവും . ജാസ്മിയുടെ കുടുംബത്തിൻ്റെ ദുരവസ്‌ഥ ലോകം അറിയുന്നത് തോരാതെ പെയ്ത മഴയിലും കാറ്റിലും വീട് ഭാഗികമായി തകർന്നത് അയൽവാസികൾ മനുഷ്യാവകാശ പ്രവർത്തകരെ അറിയിച്ചതോടെയാണ്. ഭർത്താവ് ഉപേക്ഷിച്ചു പോയ ജാസ്മിൻ ഒരുതൊഴിലുറപ്പ് തൊഴിലാളിയാണ് . കേരളത്തിലും ഇതര സംസ്ഥാനങ്ങളിലുമായി കാരുണ്യപ്രവർത്തനം നടത്തുന്ന ജങ്കിഷ്ഖാൻ, ഷിബു റാവുത്തർ, നഹാസ് കൊരണ്ടിപള്ളി എന്നിവർ വീട് സന്ദർശിക്കുകയും കുടുംബത്തിൻ്റെ ദുരവസ്‌ഥ നേരിൽ മനസ്സിലാക്കി. ഇനിയൊരു മഴ താങ്ങാനുള്ള കരുത്ത് കുടുംബത്തിനില്ലായെന്ന സാഹചര്യത്തിൽ താത്കാലിക ശമനത്തിനായി ടാർപാലിൻ കൊണ്ട് വീടിൻ്റെ മേൽക്കൂരയുടെ ചോർച്ച തടയുകയും കുടുംബത്തിന് ആവശ്യമായ സാമ്പത്തിക സഹായം നൽകുകയും ചെയ്യുകയായിരുന്നു. അയൽവാസികൾ അഭയം നൽകാമെന്നു അറിയിച്ചെങ്കിലും പഞ്ചായത്ത്‌തലത്തിൽ ഒരു വീടിനായി നിരവധി അപേക്ഷകൾ നൽകി ഒരു സ്വപ്ന ഭവനത്തിനായി കാത്തിരിക്കുകയാണ് ജാസ്മി. മാതാവ് നൂർജഹാനും 16, 14 വയസ്സുള്ള രണ്ടു മക്കളുമായി ഈ വീട്ടിൽ തന്നെ കഴിയാനാണ് ആഗ്രഹമെന്നും അവർ അറിയിച്ചു. കാരുണ്യ പ്രവർത്തകർ കുണ്ടറ പോലീസ്സ്റ്റേഷൻ സബ്ഇൻസ്‌പെക്ടർ വിനോദിനെ കുടുംബത്തിൻ്റെ ദുരിതാവസ്ഥ അറിയിച്ചു. വത്സല വർഗീസ്, ഷാഹിദലിയാകത്ത്, റാണി നൗഷാദ്, മാരിയത്ത്ടീച്ചർ, പാരിപ്പള്ളി ഷാജി, ജെയ്‌സൺ തോമസ് എന്നിവർ സഹായമെത്തി ക്കുന്നതിനു നേതൃത്വം നൽകി . ബ്ലോക്ക്‌പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം സജീവ്,  അഡ്വക്കേറ്റ് കെ മനോജ്‌ കുമാർ, ബി രാധാകൃഷ്ണൻ പിള്ള, പ്രൊഫസർ വാസുദേവൻ പിള്ള, ബാബു എന്നിവരും സ്ഥലത്തെത്തിയിരുന്നു

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
3,429FollowersFollow
20,000SubscribersSubscribe
- Advertisement -spot_img

Latest Articles