28.9 C
Kollam
Saturday, July 31, 2021
spot_img

ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ :കാണാതായ യുവതികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി


ചാത്തന്നൂർ : ചോരക്കുഞ്ഞിനെ അമ്മ കരിയിലക്കൂട്ടത്തിൽ ഉപക്ഷിച്ച കേസിൽ പൊലീസ് അന്യോഷണം ഊർജിതമാക്കി വരവെ കേസിൽ മൊഴിയെടുക്കാൻ പൊലീസ്‌ വിളിപ്പിച്ച രണ്ടു യുവതികളെ വ്യാഴാഴ്ച്ച വൈകിട്ട് മുതൽ കാണാതായിരുന്നു കുട്ടിയുടെ അമ്മയും കേസിൽ പ്രതിയുമായ രേഷ്‌മയുടെ ഭർത്താവിന്റെ അടുത്ത ബന്ധുക്കളായ ആര്യ (23) ഗ്രീഷ്മ (22) എന്നിവരെയാണ് കാണാതായത്‌. 

കല്ലുവാതുക്കൽ പൂഴായിക്കോട്‌ പേഴുവിള വീട്ടിൽ രേഷ്മയെ 22 ന് പൊലീസ് പിടികൂടിയിരുന്നു. യുവതി  റിമാൻഡിലാണ്. ഇവരുടെ ഭർത്താവിന്റെ രണ്ടു ബന്ധുക്കളായ യുവതികളെ മൊഴി രേഖപ്പെടുത്താൻ വിളിച്ചിരുന്നു. വ്യാഴാഴ്ച  വൈകിട്ട്‌ എത്താനായിരുന്നു നിർദേശം.  ഇരുവരും കല്ലുവാതുക്കൽ അക്ഷയയിൽ പോകണമെന്ന് പറഞ്ഞ് ഉച്ചയോടെ വീട്ടിൽനിന്നിറങ്ങി കല്ലുവാതുക്കൽ ജങ്‌ഷനിൽ  എത്തിയതായും തിരികെ വീട്ടിലെത്തിയതായും പറയുന്നു. പിന്നീടാണ്‌ ഇരുവരേയും കാണാതായത്. മൊബൈൽ ടവർ ലൊക്കേഷൻ വഴി നടത്തിയ അന്വേഷണത്തിൽ  ചാത്തന്നൂരിലും തിരുമുക്കിലും  മൈലക്കാട്ടും ഇവർ എത്തിയതായി കണ്ടെത്തി. അതിനുശേഷം ഫോൺ ഓഫായി. ഇരുവരെയും കണ്ടെത്താനുള്ള ശ്രമത്തിൽ പൊലീസ്. അന്വോഷണം നടത്തി വരവെ ഇത്തിക്കര മാടൻ നടയ്ക്ക് സമീപം ഇവരെ കണ്ടതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇത്തിക്കരയാറ്റിൽ പൊലീസിന്റയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ തിരച്ചിൽ നടത്തവെ ആര്യ (23)യുടെ മൃതദ്ദേഹം ഫയർഫോഴ്സ് കണ്ടെത്തുകയായിരുന്നു. ഗ്രീഷ്മയുടെ മൃതദ്ദേഹത്തിനായി തിരച്ചിൽ തുടരുന്നു

രേഷ്മ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട സുഹൃത്തിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. ഭർത്താവിനൊപ്പം ജീവിതം മടുത്തതിനാൽ ഇയാൾക്കൊപ്പം പോകാനാണ്‌ കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന്‌ രേഷ്‌മ മൊഴി നൽകിയിരുന്നു. കുഞ്ഞിനെ അപായപ്പെടുത്താൻ തന്നെയാണ്‌ ഉപേക്ഷിച്ചത്‌. ഗർഭം ഒളിപ്പിച്ചതായും വീട്ടുകാർക്ക്‌ അറിയില്ലെന്നും കൃത്യത്തിൽ മറ്റാർക്കും പങ്കില്ലെന്നുമുള്ള മൊഴി പൂർണമായും പൊലീസ്‌ വിശ്വസിച്ചിട്ടില്ല. പിടിയിലാകുംമുമ്പ്‌ രേഷ്മ ഫോണിൽനിന്ന് ഫെയ്‌സ്‌ബുക്ക്‌ ഉൾപ്പെടെ ഒഴിവാക്കിയിരുന്നു. കൂടുതൽ തെളിവുകൾ ശേഖരിക്കാൻ രേഷ്മയുടെയും അച്ഛനമ്മമാരുടെയും ഫോണുകൾ കസ്റ്റഡിയിലെടുത്ത്‌ പൊലീസ്‌ സൈബർസെല്ലിന്റെ  സഹായം തേടി. കോവിഡ്‌ മുക്തയായ ശേഷം രേഷ്‌മയെ കസ്‌റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യും. വിദേശത്തുള്ള ഭർത്താവ്‌ ഉടൻ നാട്ടിലെത്തുമെന്നാണ്‌ സൂചന.

Related Articles

Stay Connected

22,036FansLike
2,875FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles