
See More.………….https://fb.watch/bodR2mCp2Y/
ഓയൂർ: കേരളത്തിന്റെ സെലിബ്രേറ്റി നായയെന്ന പേരുകേട്ട കൊല്ലം കരിങ്ങന്നൂർ ആറ്റൂർകോണം സ്വദേശി ദിലീപേട്ടന്റെ പ്രിയപെട്ട വളർത്തുനായ ചോട്ടുവിന്റെ മരണത്തിലെ ദുരൂഹതകൾ വഴിമാറി. 26 ദിവസങ്ങൾക്കുശേക്ഷം ചോട്ടുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. അത് ആദ്യമായി ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഗ്രീൻ മീഡിയ വിഷൻ ചാനൽ. ചോട്ടുവിന്റെ മരണത്തിൽ അസ്വഭാവികതയൊ ന്നുമില്ലെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കഴിഞ്ഞ ജനുവരി 31ന് കാണാതായ ചോട്ടുവിനെ ഫെബ്രുവരി നാലിന് ഉടമസ്ഥനായ ദിലീപ് കുമാറിന്റെ വീടിന് അധികദുരയല്ലാതെ റബ്ബർതോട്ടത്തിലെ പൊട്ട കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ചോട്ടുവിന്റെ പോറ്റിവളർത്തിയ കുടുംബത്തേയും കേരളത്തിലെ ആരാധകരെയും ഏറെ ദുഖത്തിലാഴ്ത്തിയ സംഭവമായിരുന്നു ചോട്ടുവിന്റെ ദാരുണമായ വിയോഗം
പൂയപ്പള്ളി പോലീസിന്റെയും നാട്ടുകാരുടെയും സാന്നിദ്ധ്യത്തിൽ ഫയർഫോഴ്സ് എത്തിയാണ് ചോട്ടുവിന്റെ ശരീരം കിണറ്റിൽനിന്നും അന്ന് പുറത്തെടുത്തത് . നൂറുകണക്കിന് ജനങ്ങളാണ് സംഭവമറിഞ്ഞു സ്ഥലത്തെത്തിയത്. ഏറെയും ചോട്ടുവിന്റെ ആരാധകർ ആയിരുന്നു. ജീർണ്ണിച്ച നിലയിലായിരുന്നു ചോട്ടു വിന്റെ ശരീരം സംഭവസ്ഥലത്ത് വച്ച് തന്നെ കൊല്ലത്തെ വെറ്റിനറി സർജൻ ഡോക്ടർ അപ്സരയുടെ നേതൃത്വത്തിൽ ആയിരുന്നു പോസ്റ്റ്മോർട്ടം. പിന്നീട് അന്തരീകാവയവ ങ്ങളുടെ സാമ്പിൾ പരിശോധനയ്ക്കായി ലാബിലേയ്ക്ക് അയച്ചതിന്റെ പരിശോധനാഫലമാണ് ഇരുപത്തിനാലാം തീയതിയായ ഇന്ന് പൂയപ്പള്ളി പോലീസ് സ്റ്റേഷനിൽ ലഭിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ താഴ്ച്ചയുള്ള കിണറ്റിലേയ്ക്കു വീണപ്പോൾ തലക്കുണ്ടായ ഗുരുതര പരിക്കും തുടർന്ന് വെള്ളംകുടിച്ചു ശ്വാസംമുട്ടിയാണ് ചോട്ടുവിന് മരണം സംഭവിച്ചതെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നതായി പൂയപ്പള്ളി സി ഐ രാജേഷ്കുമാർ പറഞ്ഞു.
കൂടാതെ ശ്വാസകോശത്തിൽ പായലും മണ്ണും കയറുകയും ചെയ്തിരുന്നതായും റിപ്പോർട്ടിലുണ്ട്. ചോട്ടുവിന്റെ മരണത്തിൽ യാതൊരുവിധ ദുരൂഹതയു മില്ലെന്ന് തെളിയിക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്ന് പോലീസ് പറയുന്നു. 26 ദിവസങ്ങൾക്ക്ശേക്ഷം ലഭിച്ച ചോട്ടുവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ശ്വാസം കിട്ടാതെയാണ് മരണമെന്ന് പ്രത്യേകം പറയുന്നുണ്ട്. അങ്ങിനെ ചോട്ടുവിന്റെ മരണത്തിൽ ഉണ്ടായിരുന്ന ദുരൂഹതകൾക്കും ആശങ്കകൾക്കും പോസ്റ്റുമോർട്ടം റിപ്പോർട്ടോടെ തിരശീല വീഴുകയാണ് . സ്വഭാവികമായുണ്ടായ അപകടത്തിലാണ് ചോട്ടു മരിച്ചതെന്നറിഞ്ഞ ചോട്ടുവിന്റെ വളർത്തച്ചനായ ദിലീപേട്ടനും കുടുംബത്തിനും ആരാധകർക്കും ഏറെ അശ്വാസം നൽകുന്നതാണ് റിപ്പോർട്ട്