തമിഴകത്തെ മുന്‍നിര സംവിധായകരില്‍ ഒരാളാണ് പാ.രഞ്ജിത്. ‘ആട്ടകത്തി’ , ‘മദ്രാസ്’ എന്നീ ആദ്യ ചിത്രങ്ങളിലൂടെ തന്നെ തമിഴില്‍ തന്റേതായ ഒരു സ്ഥാനം അരക്കിട്ടുറപ്പിച്ച സംവിധായകന്. സമൂഹത്തില്‍ ആഴത്തില്‍ വേരുറച്ചുപോയ ജാതി വ്യവസ്ഥയെ കച്ചവട സിനിമയുടെ സാധ്യതകള്‍ ഉപയോഗിച്ച്കൊണ്ട് തന്നെ പ്രേക്ഷകരിലേയ്ക്ക് എത്തിക്കുന്ന രാഷ്ട്രീയ ചിത്രങ്ങളാണ് എന്നും പാ.രഞ്ജിത് സംവിധാനം ചെയ്തിട്ടുള്ളത്. തമിഴ് നാട്ടിലെ ജാതി രാഷ്ട്രീയവും ആക്രമസംഭവങ്ങളെയും പ്രമേയമാക്കി പാ.രഞ്ജിത് സംവിധാനംചെയ്ത ‘മദ്രാസ്’ വലിയ ഹിറ്റ് ആയിരുന്നു. ചിത്രം കണ്ടിഷ്ട്ടപെട്ടാണ് സാക്ഷാല്‍ രാജനീകാന്ത് ‘കപാലി’ എന്ന ചിത്രത്തിന് വേണ്ടി രഞ്ജിതിന് ഡേറ്റ് നല്‍കുന്നത്.
കപാലിയുടെ വന്വിജയത്തിന്ശേഷം ‘കാല’ എന്ന ചിത്രവും ഇരുവരും ഒന്നിച്ചു ചെയ്തിരുന്നു. കലാമൂല്യമുള്ള സിനിമകള്‍ നിര്‍മ്മിക്കാനായി പാ.രഞ്ജിത് 2016 ല്‍ തുടങ്ങിയ നിര്‍മ്മാണകമ്പനിയാണ് നീലം പ്രൊഡക്ഷന്‍സ്. തമിഴ് നാട്ടില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ശകതമായ ജാതി വ്യവസ്ഥയെ വിഷയമാക്കി. 2018 ല്‍ തീയേറ്ററുകളില്‍ എത്തിയ ‘പരിയേറും പെരുമാള്‍’ ആയിരുന്നു. നീലം പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രം. ‘ഇരണ്ടാം ഉലഗപ്പോരിന് കടൈസി ഗുണ്ട്’, ‘റൈറ്റര്‍’ തുടങ്ങിയ ചിത്രങ്ങളും നീലം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഇറങ്ങിയ ചിത്രങ്ങളാണ്. ഇപ്പോഴിതാ ഇന്ത്യന്‍ ഭരണഘടന ശില്‍പ്പിയായ ഡോ. ബി.ആര് അബേദ്കറിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ഡോകുമെന്ററിആണ് നീലം പ്രൊഡക്ഷന്‍സിന്റെ ബാനറില്പുറത്തുവരുന്നത്. ചൈത്യഭൂമി എന്ന് പേരിട്ടിരിക്കുന്ന ഈ ഡോക്യൂമെന്ററി സംവിധാനം ചെയ്യുന്നത് സോമനാഥ് വഗ്മാരെ ആണ്. ‘ബിവെയര്‍ ഓഫ് കാസ്റ്റ്’, ഡോ.ഷൂ മേക്കര്‍ തുടങ്ങിയ ഡോക്യൂമെന്ററികളും നീലം പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ചിട്ടുണ്ട്.