
വീഡിയോ ലിങ്ക്…………………………..https://fb.watch/8ZbrYbY-My/
ഓയൂർ: യുവാവുമായുള്ള പ്രണയപാരവശ്യത്തിൽ ‘അമ്മ മറന്നത് പതിമൂന്നും ഒൻപതും വയസ്സുള്ള പറക്കമുറ്റാത്ത രണ്ടുകുട്ടികളെ ” കമിതാക്കളായ ചെറിയ വെളിനല്ലൂർ മേലേ കൊച്ചുപുത്തൻവീട്ടിൽ ജിതിൻ (33), അയൽവാസിയും വീട്ടമ്മയുമായ സുധീന (36) എന്നിവരെയാണ് ഒളിച്ചോട്ടത്തിനിടയിൽ പൂയപ്പള്ളിപോലീസ് കൊല്ലം റെയിൽവേസ്റ്റേഷനിൽ നിന്നും കയ്യോടെ പിടികൂടിയത് . വിവാഹിതനും ഒരു ആൺകുട്ടിയുടെ പിതാവുമായ ജിതിൻ അയൽവാസിയായ രണ്ടുകുട്ടികളുടെ മാതാവുമായ സുധീനയുമായി ഏറെ നാളായി വഴിവിട്ടബന്ധമുണ്ടായിരുന്നതായി വിവരം നാട്ടിൽ പരക്കെ അറിയാമായിരുന്നു. ഇതിനുശേക്ഷം രണ്ട്തവണ ഇരുവരെയും രഹസ്യസമാഗമത്തിനിടയിൽ സുധീനയുടെ ബന്ധുക്കൾ പിടികൂടുകയും ചടയയമംഗലം പോലീസിൽ പരാതി നൽകി കേസെടുത്ത് ഒത്തുതീർപ്പാക്കി വിടുകയും ചെയ്തിരുന്നു . പിന്നീടും ഇവർ രഹസ്യബന്ധം തുടരുകയും ഈ വിവരം സുധീനയുടെ വിദേശത്തുള്ള ഭർത്താവ് അറിയുകയും ചെയ്തതിനെതുടർന്ന് സുധീനയുടെ ഭർത്താവ്കഴിഞ്ഞ 25 ന് വിദേശത്ത്നിന്നും ആരും അറിയാതെ നാട്ടിലെത്തി. ബന്ധുക്കളെയുംകൂട്ടി വീട്ടിലെത്തിയപ്പോൾ ജിതിനും സുധീനയും കിടപ്പുമുറിയിൽ ഉണ്ടായിരുന്നു. ജിതിൻ പിൻവാതിൽ തുറന്ന് ഇറങ്ങി ഓടിരക്ഷപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ സുധീനയും രക്ഷപെട്ട് ഇയാൾക്കൊപ്പം പോവുകയായിരുന്നു. തുടർന്ന് സുധീനയുടെ ഭർത്താവിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൂയപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരവെ ഇരുവരും ഇന്നലെ കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിയിട്ടുള്ളതായി വിവരം ലഭിച്ച പൂയപ്പള്ളി സിഐ രാജേഷ് കുമാറിൻ്റെ നേതൃത്വത്തിൽ എസ് ഐ അഭിലാഷ്, എ.എസ്.ഐ.അനിൽകുമാർ, ഡബ്ല്യു.എസ്.സി.പി.ഒ. ജുമൈലാബീവി എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു. ജസ്റ്റിസ് ജുവനൈൻ ആക്റ്റ് പ്രകാരം കേസെടുത്ത ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.