26.8 C
Kollam
Saturday, October 16, 2021

ചെങ്കോട്ടയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് 3 യുവാക്കൾ മരിച്ചു

പുനലൂർ: ചെങ്കോട്ടയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മുന്നു യുവാക്കൾ മരിച്ചു. ഒരാളുടെ നില അതീവ ഗുരുതരം. ചെങ്കോട്ട-പുളിയറ പാതയിൽ ബുധനാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം. ഇരു ബൈക്കുകളിലായെത്തിയ നാലുപേരാണ് അപകടത്തിലായത്. കടയനല്ലൂർ സ്വദേശി നാഗലിംഗം, പുളിയറ സ്വദേശികളായ സത്യശിവം, സുരേഷ്കുമാർ എന്നിവരാണ് മരിച്ചത്. നാഗലിംഗം അപകട സ്ഥലത്തും മറ്റു രണ്ടുപേർ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കടയനല്ലൂർ സ്വദേശി കാർത്തികിനെ പാളയംകോട്ട മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവശത്തും നിന്നും അമിതവേഗത്തിൽ എത്തിയ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles