Home Food & Drinks ചൂടുകാലത്തെ ‘കൂളായി’ മറികടക്കാൻ ശരീരത്തെ തണുപ്പിക്കുന്ന ഭക്ഷണ പാനീയങ്ങൾ

ചൂടുകാലത്തെ ‘കൂളായി’ മറികടക്കാൻ ശരീരത്തെ തണുപ്പിക്കുന്ന ഭക്ഷണ പാനീയങ്ങൾ

by Green Media Vision

ചൂടുകാലത്തെ ‘കൂളായി’ മറികടക്കാൻ ശരീരത്തെ തണുപ്പിക്കുന്ന ഭക്ഷണ പാനീയങ്ങൾ കുറച്ചൊന്നുമല്ല സഹായിക്കുന്നത്. ജലാംശം കൂടുതലുള്ള പഴവർഗങ്ങളാണ് ഇതിൽ ഏറ്റവും ഉത്തമം. 95.2% ജലാംശമുള്ള തണ്ണിമത്തൻ കുറഞ്ഞ ചെലവിൽ ദാഹമകറ്റുന്നതിൽ മറ്റു പഴങ്ങളെയെല്ലാം പിന്നിലാക്കും. 100 ഗ്രാം തണ്ണിമത്തനിൽ 16 കലോറി ഊർജമുണ്ടെന്നാണ് കണക്ക്. വേനൽക്കാലത്തെ മൂത്രതടസത്തിൽനിന്നു രക്ഷനേടിത്തരുന്ന തണ്ണിമത്തൻ പ്രമേഹ രോഗികൾക്കും രക്‌തസമ്മർദമുള്ളവർക്കും എല്ലാം ധൈര്യത്തോടെ കഴിക്കാം.

എന്നാല്‍ തണ്ണിമത്തനൊപ്പം പാല്‍ കുടിക്കുമ്പോള്‍ ചെറിയ കരുതല്‍ വേണം. പാൽ ഒരു laxative ഉം (മലവിസർജ്ജനം കൂട്ടുന്നവ) തണ്ണിമത്തൻ ഒരു diuretic (മൂത്രവിസർജ്ജനം കൂട്ടുന്നവ) മാണ്. മാത്രമല്ല തണ്ണിമത്തൻ വേഗത്തിലും പാൽ സമയമെടുത്തും ദഹിക്കുന്നവയാണ്. ഇവ ഒരുമിച്ചു കഴിക്കുമ്പോൾ അസിഡിറ്റിക്കും പുളിച്ചു തികട്ടലിനും കാരണമാകുന്നു.

തണ്ണിമത്തന്‍ അമിതമായി കഴിക്കാതിരിക്കാനും ശ്രദ്ധ വേണം. കാരണം ഇതിലെ ലൈസോപീനും സിമ്പിൾ കാർബോഹൈഡ്രേറ്റും വില്ലന്‍മാരാണ്. അത് ദഹനക്കുറവിനും വയറു കമ്പിക്കലിനും വായുപ്രശ്നം, വയറിളക്കം, മലബന്ധം എന്നിവയ്ക്കും കാരണമാകാം.. പൊട്ടാസ്യത്തിന്റെ അമിത സാന്നിധ്യമുള്ളതില്‍ കിഡ്നി രോഗങ്ങളുള്ളവർ ശ്രദ്ധിക്കണം.

You may also like

Leave a Comment