കൊച്ചി: “ചുരുളി’ എന്ന സിനിമയിലെ ഭാഷാപ്രയോഗം അതിഭീകരമെന്ന് ഹൈക്കോടതി. സിനിമ ഒടിടിയിൽ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ചിത്രത്തിലെ ദൃശ്യങ്ങൾ ഹൈക്കോടതി പരിശോധിച്ചു. വിശദീകരണം ആവശ്യപ്പെട്ടു സംവിധായകൻ ലിജോ ജോസ് പെല്ലിശേരി, നടൻ ജോജു ജോർജ്, കേന്ദ്ര സെൻസർ ബോർഡ് എന്നിവർക്ക് നോട്ടീസ് അയച്ചു. സംഭവത്തിൽ കേന്ദ്ര സെൻസർ ബോർഡ് മറുപടി നൽകിയിട്ടുണ്ട്. സെൻസർ ചെയ്ത പതിപ്പല്ല ഓൺലൈനിൽ പ്രദർശിപ്പിച്ചതെന്ന് ബോർഡ് അറിയിച്ചു. ആവശ്യമായ മാറ്റങ്ങൾ നിർദേശിച്ച് “എ’ സർട്ടിഫിക്കറ്റാണ് ചുരുളി സിനിമയ്ക്ക് നൽകിയിരിക്കുന്നത്. എന്നാൽ നിർദേശിച്ചിരിക്കുന്ന മാറ്റങ്ങൾ ഒന്നും വരുത്താതെയാണ് ചിത്രം ഒടിടിയിൽ പ്രദർശിപ്പിച്ചിരിക്കുന്നതെന്ന് സെൻസർ ബോർഡ് വ്യക്തമാക്കി. ചിത്രത്തിലെ കഥാപാത്രങ്ങളുടെ അസഭ്യം കലർന്ന ഭാഷ കൊണ്ട് ചർച്ചയായ സിനിമയാണ് ചുരുളി